ബലാത്സംഗ കേസിൽ ഉത്തർപ്രദേശിൽ കോൺഗ്രസ് എംപി അറസ്റ്റിൽ. കോൺഗ്രസ് എംപി രാകേഷ് റാത്തോഡ് ആണ് അറസ്റ്റിലായത്. നാല് വർഷമായി തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന യുവതിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഇതേ പരാതിയിൽ ജനുവരി 17 ന് രാകേഷ് റാത്തോഡിനെതിരെ കേസെടുത്തിരുന്നു.
ഉത്തർപ്രദേശിലെ സീതാപൂരിൽ നിന്നുള്ള ലോക്‌സഭാ എംപിയാണ് രാകേഷ് റാത്തോഡ്. ഇയാൾ കീഴടങ്ങിയതിനെ തുടർന്ന് അറസ്റ്റിലാവുകയായിരുന്നു. കനത്ത പോലീസ് സുരക്ഷയിലാണ് ഇയാളെ കോടതിയിൽ ഹാജരാക്കി.
വിവാഹം കഴിക്കാമെന്നും രാഷ്ട്രീയ ജീവിതം നയിക്കാമെന്നും വാഗ്ദാനം നൽകി കഴിഞ്ഞ നാല് വർഷമായി തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. കോൾ വിശദാംശങ്ങളും കോൾ റെക്കോർഡിംഗുകളും യുവതി പോലീസിന് നൽകിയിട്ടുണ്ട്. അതേസമയം ബുധനാഴ്ച നേരത്തെ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് രാകേഷ് റാത്തോഡിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.