ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ ഓടിയത് 60 കിലോമീറ്റർ! ഒഴിവായത് വൻ ദുരന്തം, വീഡിയോ

ലോക്കോ പൈലറ്റില്ലാതെ ചരക്ക് ട്രെയിൻ തനിയെ ഓടി. കശ്മീരിലെ കത്വാ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനാണ് തനിയെ നീങ്ങിയത്. ഏകദേശം 60 കിലോമീറ്ററാണ് ട്രെയിൻ തനിയെ ഓടിയത്. ഒടുവിൽ ഏറെ പണിപ്പെട്ട് പഞ്ചാബിലെ മുകേരിയനിൽ വെച്ചാണ് ട്രെയിൻ നിർത്തിയത്. സംഭവത്തിൻ്റെ വീഡിയോ വൈറലായിട്ടുണ്ട്.

ആളില്ലാ ട്രെയിൻ മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ചതായാണ് വിവരം. വൻ ദുരന്തമാണ് ഒഴിവായത്. കത്വാ സ്റ്റേഷനിൽ നിർത്തിയിരുന്ന ചരക്ക് ട്രെയിൻ പത്താൻകോട്ടിലേക്കുള്ള ചരിവ് കാരണം ഡ്രൈവറില്ലാതെ തനിയെ നീങ്ങുകയായിരുന്നു എന്നാണ് ജമ്മുവിലെ ഡിവിഷണൽ ട്രാഫിക് മാനേജർ സംഭവത്തിൽ പറയുന്നത്.റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു.