‘എല്ലാവരുടേയും ഉള്ളില്‍ രാമനുണ്ട്’; ഭൂമിപൂജ രാജ്യത്തി​ൻെറ ഐക്യത്തിനും സാഹോദര്യത്തിനുമുള്ള അവസരമാക​ട്ടെയെന്ന് പ്രിയങ്ക ഗാന്ധി

Advertisement

അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് ആശംസകളുമായി കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നാളെ രാമക്ഷേത്ര നിർമ്മാണത്തി​​ൻെറ ഭൂമിപൂജ നടക്കാനിരിക്കെയാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. വിഷയത്തിൽ നെഹ്​റു കുടുംബത്തിൽ നിന്നുള്ള ആദ്യത്തെ പ്രതികരണമാണിത്​.

ലാളിത്യം, ധീരത, സംയമനം, ത്യാഗം, സമർപ്പണം എന്നിവയാണ്​ രാമ​നെന്ന പേരിൻെറ കാതൽ. രാമൻ എല്ലാവരിലുമുണ്ട്​. രാമൻ എല്ലാവരുടെ കൂടെയുമുണ്ട്​.

ഭഗവാൻ രാമ​​ൻെറയും മാതാവ്​ സീതയു​ടേയും അനുഗ്രഹത്തോടെയും സന്ദേശത്തോടെയും, രാമക്ഷേത്രത്തി​​ൻെറ ഭൂമിപൂജ ദേശീയ ഐക്യത്തി​​ൻെറയും സാഹോദര്യത്തി​​ൻെറയും സാംസ്​കാരിക കൂടിച്ചേരലി​​ൻെറയും അവസരമാക​ട്ടെ   – പ്രിയങ്കഗാന്ധി ട്വിറ്ററിൽ കുറിച്ചു.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഗാന്ധി കുടുംബത്തില്‍ നിന്നുള്ള ഒരംഗം രാമ ക്ഷേത്ര സംബന്ധമായി അഭിപ്രായം പരസ്യമായി പറയുന്നത്.