‘സു​പ്രീം​കോ​ട​തിയുടെ വീ​ഴ്​​ച ചൂ​ണ്ടി​ക്കാ​ണി​ച്ച​തി​ന്​ മാ​പ്പു പ​റ​യാ​ൻ ഒ​രു​ക്ക​മ​ല്ല’; കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക്ക്​ ന​ൽ​കി​യ മ​റു​പ​ടി സ​ത്യ​വാ​ങ്​​​മൂ​ല​ത്തി​ല്‍ പ്രശാന്ത് ഭൂഷൺ

Advertisement

സു​പ്രീം​കോ​ട​തിയുടെ വീ​ഴ്​​ച ചൂ​ണ്ടി​ക്കാ​ണി​ച്ച​തി​ന്​ മാ​പ്പു പ​റ​യാ​ൻ ഒ​രു​ക്ക​മ​ല്ലെ​ന്ന് മുതി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത്​ ഭൂ​ഷ​ൺ. രാ​ജ്യ​ത​ല​സ്​​ഥാ​നം ക​ത്തി​യെ​രി​ഞ്ഞ​പ്പോ​ൾ സു​പ്രീം​കോ​ട​തി കേ​വ​ലം കാ​ഴ്​​ച​ക്കാ​രാ​യി നില്‍ക്കുകയായിരുന്നെന്നും പ്ര​ശാ​ന്ത്​ ഭൂ​ഷ​ൺ കുറ്റപ്പെടുത്തി. സു​പ്രീം​കോ​ട​തി​യെ​യും ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്.​എ. ബോ​ബ്​​ഡെ​യെ​യും വി​മ​ർ​ശി​ച്ച ട്വീ​റ്റി​ന്​​ ത​നി​ക്കെ​തി​രെ തു​ട​ങ്ങി​യ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക്ക്​ ന​ൽ​കി​യ മ​റു​പ​ടി സ​ത്യ​വാ​ങ്​​​മൂ​ല​ത്തി​ലാ​ണ്​ കോ​ട​തി​യു​ടെ ഗു​രു​ത​ര​മാ​യ വീ​ഴ്​​ച പ്ര​ശാ​ന്ത്​ ഭൂ​ഷ​ൺ ചൂ​ണ്ടി​ക്കാ​ണി​ച്ച​ത്.

ത​​ൻെറ അ​ഭി​പ്രാ​യ​പ്ര​ക​ട​നം ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന അ​നു​വ​ദി​ച്ച അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​ത്തി​​ൻെറ പ​രി​ധി​യി​ൽ വ​രു​ന്ന​താ​ണെ​ന്ന്​ പ്ര​ശാ​ന്ത്​ ഭൂ​ഷ​ൺ വ്യ​ക്​​ത​മാ​ക്കി. നി​ല​വി​ലു​ള്ള സു​പ്രീം​കോ​ട​തി ജ​ഡ്​​ജി​മാ​ർ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്യ​ത്തെ കു​റി​ച്ച്​ ഈ​യി​ടെ ന​ട​ത്തി​യ പ്ര​സം​ഗ​ങ്ങ​ൾ ഇ​തി​ന്​ തെ​ളി​വാ​യി പ്ര​ശാ​ന്ത്​ ഭൂ​ഷ​ൺ മ​റു​പ​ടി സ​ത്യ​വാ​ങ്​​​മൂ​ല​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ഫെ​ബ്രു​വ​രി 15-ന്​ ​ജ​സ്​​റ്റി​സ്​ ഡി.​വൈ. ച​ന്ദ്ര​ചൂ​ഡും ഫെ​ബ്രു​വ​രി 24-ന്​ ​ജ​സ്​​റ്റി​സ്​ ദീ​പ​ക്​ ഗു​പ്​​ത​യും ന​ട​ത്തി​യ പ്ര​സം​ഗ​ങ്ങ​ൾ ത​​ൻെറ വാ​ദ​ത്തി​ന്​ ഉ​പോ​ൽ​ബ​ല​ക​മാ​യി ഭൂ​ഷ​ൺ നി​ര​ത്തി. വി​മ​ർ​ശ​ന​ങ്ങ​ളെ ദേ​ശ​ദ്രോ​ഹ​മാ​ക്കു​ന്ന​തി​നെ ജ​സ്​​റ്റി​സ്​ ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്​ എ​തി​ർ​ത്ത്​ പ്ര​സം​ഗി​ച്ച്​ ഒ​രാ​ഴ്​​ച ക​ഴി​ഞ്ഞ്​ ഡ​ൽ​ഹി ക​ലാ​പ​ത്തി​ല​മ​ർ​ന്ന​പ്പോ​ൾ പ​ള്ളി​ക​ൾ ത​ക​ർ​ക്കു​ക​​യും തീ​വെ​യ്ക്കു​ക​യും ചെ​യ്​​തു.

സി.​സി ടി.​വി​ക​ൾ പൊ​ലീ​സ്​ ആ​സൂ​ത്രി​ത​മാ​യി ന​ശി​പ്പി​ക്കു​ക​യും ക​ല്ലേ​റി​ൽ പ​ങ്കാ​ളി​ക​ളാ​കു​ക​യും ചെ​യ്​​തു. എ​ന്നാ​ൽ, സു​പ്രീം​കോ​ട​തി കേ​വ​ലം കാ​ഴ്​​ച​ക്കാ​രാ​യി. ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്.​എ. ബോ​ബ്​​ഡെ ബി.​ജെ.​പി നേ​താ​വി​​ൻെറ മ​ക​​ൻെറ വി​ല​പി​ടി​പ്പു​ള്ള ഇ​രുച​ക്ര വാ​ഹ​ന​ത്തി​ൽ ക​യ​റി​യി​രി​ക്കു​ന്ന ചി​ത്രം ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ച്​ ന​ട​ത്തി​യ അ​ഭി​പ്രാ​യ പ്ര​ക​ട​ന​മാ​ണ്​ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന്​ കാ​ര​ണ​മാ​യ​ത്.

ലോ​ക്​​ഡൗ​ൺ മൂ​ലം കോ​ട​തി​ക​ൾ നി​യ​ന്ത്രി​ച്ച്​ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന്​ ആ​ളു​ക​ൾ​ക്ക്​ നീ​തി നി​ഷേ​ധി​ക്ക​പ്പെ​ടു​മ്പോ​ൾ ഹെ​ൽ​മ​റ്റും മാ​സ്​​കു​മി​ല്ലാ​തെ ചീ​ഫ്​ ജ​സ്​​റ്റി​സ്​ മോ​​ട്ടോ​ർ​സൈ​ക്കി​ൾ ഓ​ടി​ക്കു​ക​യാ​ണെ​ന്നാ​യി​രു​​ന്നു ട്വീ​റ്റ്.

ട്വീ​റ്റി​ലെ വ​സ്​​തു​ത​വി​രു​ദ്ധ​മാ​യ ഭാ​ഗ​ത്തി​ന്​ ഭാ​ഗി​ക​മാ​യ ക്ഷ​മാ​പ​ണം ന​ട​ത്താ​ൻ ത​യ്യാറാ​ണെ​ന്ന്​ പ്ര​ശാ​ന്ത്​ ഭൂ​ഷ​ൺ മ​റു​പ​ടി സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ അ​റി​യി​ച്ചി​ട്ടു​ണ്ട്.