നാഥു റാം ഗോഡ്‌സെ ദേശഭക്തന്‍; ഇനിയും അങ്ങിനെ തന്നെ ആയിരിക്കുമെന്നും പ്രജ്ഞാ സിംഗ് താക്കൂര്‍

നാഥു റാം ഗോഡ്‌സെ ദേശഭക്തനായിരുന്നുവെന്ന് ബിജെപി ഭോപ്പാല്‍ സ്ഥാനാര്‍ത്ഥിയും മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയുമായ പ്രജ്ഞാ സിംഗ് താക്കൂര്‍. അദ്ദേഹത്തെ ഭീകരനെന്ന് വിളിക്കുന്നവര്‍ക്ക് തക്കതായ മറുപടി തിരഞ്ഞെടുപ്പിന് ശേഷം ലഭിക്കുമെന്നും പ്രജ്ഞ പറഞ്ഞു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദ നാഥുറാം ഗോഡസെ ആണെന്ന് കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ മക്കള്‍ നീതി മയ്യം പ്രസിഡണ്ട് കമല്‍ ഹാസന്‍ പറഞഞിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് സംഘപരിവാര്‍ സംഘടനകള്‍ ഉയര്‍ത്തിയത്.

ഗാന്ധിജിയുടെ നെഞ്ചില്‍ നിറയൊഴിച്ച നാഥുറാം ഗോഡ്സേയെ കുറിച്ച് കമല്‍ഹാസന്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് സംഘപരിവാര്‍ സംഘടനകള്‍ കോടതിയില്‍ പോവുകയും ചെയ്തു. ചെന്നൈയിലുള്‍പ്പെടെ പലയിടത്തും ബി.ജെ.പി പ്രവര്‍ത്തകരും ഹൈന്ദവ സംഘടനകളും നല്‍കിയ പരാതികളില്‍ കമലഹാസനെതിരെ കേസെടുത്തിരുന്നു. ഇതിന് തുടര്‍ച്ചയായിട്ടാണ് പ്രജ്ഞാ സിംഗ് ഇത് പറഞ്ഞത്.

Read more

ഗാന്ധിജിയുടെ പ്രതിമയുടെ മുമ്പില്‍ നിന്നാണ് ഞാനിതു പറയുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ തീവ്രവാദ ഒരു ഹിന്ദുവാണ്. അയാളുടെ പേര് നാഥുറാം ഗോദ്സെയെന്നാണ്. ഇതാണ്’ മണ്ഡലത്തിലെ വോട്ടര്‍മാരോടായി കമല്‍ഹാസന്‍ പറഞ്ഞത്.