പശു സംരക്ഷണം പിന്തിരപ്പന്‍ ആശയമല്ല; വിമര്‍ശകര്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി

ഗോ സംരക്ഷണത്തിന്റെ പേരില്‍ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗോ സംരക്ഷണം പിന്തിരിപ്പന്‍ ആശയമല്ലെന്നും ഓം, പശു തുടങ്ങിയ വാക്കുകള്‍ കേട്ടാല്‍ രാജ്യം 16-ാം നൂറ്റാണ്ടിലേക്ക് തിരികെ പോവുകയാണെന്നാണ് ചിലരുടെ ആക്രോശമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ളവരാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Read more

കന്നുകാലികളില്ലാത്ത ഒരു ഗ്രാമീണ സമ്പദ് വ്യവസ്ഥയെ കുറിച്ച് ആര്‍ക്കെങ്കിലും സംസാരിക്കാനാകുമോ എന്നും അദ്ദേഹം ചോദിച്ചു. ദേശീയ കന്നുകാലി രോഗ നിയന്ത്രണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ 16 പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.