ഐടിഐ വിദ്യാർത്ഥികളെ കൊണ്ട് ബിജെപിക്ക് ‘വോട്ടു ചെയ്യില്ലെന്ന്’ സത്യം ചെയ്യിപ്പിച്ച് അധ്യാപകർ

ഐടിഐ വിദ്യാർത്ഥികളെ കൊണ്ട് ബിജെപിക്ക് വോട്ടു ചെയ്യില്ലെന്ന് സത്യം ചെയ്യിപ്പിച്ച് അധ്യാപകർ. വരുന്ന തെരഞ്ഞെടുപ്പിന് മുമ്പ് ഓണ്‍ലൈന്‍ പരീക്ഷാ സംമ്പ്രദായം മാറ്റിയില്ലെങ്കില്‍ ബിജെപിക്ക് വോട്ടു ചെയ്യില്ലെന്ന് വിദ്യാര്‍ഥികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച് മധ്യപ്രദേശിലെ ഐ.ടി.ഐ അധികൃതര്‍ രംഗത്തെത്തി.

ഇറ്റാര്‍സിയിലെ വിജയലക്ഷ്മി ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളെ കൊണ്ടാണ് അധികൃതര്‍ പ്രതിജ്ഞയെടുപ്പിച്ചതെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ഓണ്‍ലൈന്‍ പരീക്ഷാ സംമ്പ്രദായം ഉടന്‍മാറ്റണമെന്നാണ് ഐ.ടി.ഐ അധികൃതരുടെ ആവശ്യം.

അല്ലെങ്കില്‍ ബി.ജെ.പിയുമായി ഒരു തരത്തിലും സഹകരിക്കില്ല. മാത്രമല്ല ഓരോ 24 മണിക്കൂറിലും മൂന്ന് പേരെ കൊണ്ട് ഇങ്ങനെ പ്രതിജ്ഞയെടുപ്പിക്കുമെന്നും വീഡിയോയില്‍ വിദ്യാര്‍ഥികള്‍ സൂചിപ്പിക്കുന്നുണ്ട്. വീഡിയോയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രചാരണമാണ് ലഭിച്ചിരിക്കുന്നത്. മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഈവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണിത്.