ചിക്കന്‍ ബിരിയാണിയും മീന്‍കറിയുമില്ല; പാര്‍ലമെന്റ് കാന്റീന്‍ വെജിറ്റിറിയനാക്കുന്നു, നടത്തിപ്പ് സ്വകാര്യ കമ്പനിക്ക്

ഇന്ത്യന്‍ പാര്‍ലമെന്റ് കാന്റീന് പൂര്‍ണ്ണ വെജിറ്റേറിയാനാക്കാന്‍ നീക്കം. നിലവില്‍ കാന്റീന്‍ ചുമതലയുള്ള ഐആര്‍സിടിസിക്ക് പകരം ബിക്കനീര്‍വാല, ഹല്‍ദിറാം തുടങ്ങിയ സ്വകാര്യ കമ്പനികള്‍ക്ക് നടത്തിന് നല്‍ക്കാനാണ് ശ്രമമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോക് സഭയില്‍ നാല് കാന്റീനുകള്‍ നടത്തിയിരുന്നത് നോര്‍തേണ്‍ റെയില്‍വെ ആണ്. റെയില്‍വേയെ മാറ്റിയാണ് സ്വകാര്യ കമ്പനിക്ക് ടെണ്ടര്‍ കെടുക്കാന്‍ തീരുമാനിച്ചത്.

ഈ രണ്ട് കമ്പനികള്‍ക്കും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം ഇല്ലാത്തതിനാല്‍ പാര്‍ലമെന്റ് കാന്റീന്‍ വെജിറ്റേറിയന്‍ മാത്രമാവാനാണ് സാധ്യത. പാര്‍ലമെന്റില്‍ ബന്ധപ്പെട്ട സമിതിയുടെ അസാന്നിധ്യത്തില്‍ സ്പീക്കര്‍ ഓം ബിര്‍ളയാവും ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.