മുത്തലാഖിന് എതിരെ പോരാടിയ ഇസ്രത്ത് ജഹാനെതിരെ വധഭീഷണിയും അക്രമവും; നടപടി ഹനുമാൻ ചാലിസയിൽ പങ്കെടുത്തതിന്

മുത്തലാഖിനെതിരെ ഹർജി നൽകി വാർത്തകളിൽ ഇടം നേടിയ ഇസ്രത്ത് ജഹാനെതിരെ അക്രമവും വധഭീഷണിയും ഹനുമാൻ ചാലിസയിൽ പങ്കെടുത്തതിനാണ് ( ഹനുമാനെ ആരാധിക്കുന്ന കീർത്തനങ്ങൾ ആലപിക്കുന്ന ചടങ്ങ്) ഒരു സംഘം ആളുകൾ അവരെ ആക്രമിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കഴിഞ്ഞ വർഷം ഇസ്രത്ത് ജഹാൻ ബി.ജെ.പിയിൽ ചേർന്നിരുന്നു.  താൻ ഒരു മതേതര വ്യക്തിയാണെന്നും അതിനാൽ ഹനുമാൻ ചാലിസയിൽ പങ്കെടുക്കുന്നതിൽ എന്ത് തെറ്റാണുള്ളതെന്നും ചോദിച്ചിരുന്നു. പക്ഷേ ഹിജാബ് ധരിച്ചുകൊണ്ട് പങ്കെടുക്കാൻ അനുവദിക്കില്ലെന്നു പറഞ്ഞുകൊണ്ട് തന്നെ ആക്രമിക്കുകയായിരുന്നുവെന്നാണ് ഇസ്രത്ത് വ്യക്തമാക്കിയത്.

ഏതാനും നാളുകൾക്ക് മുമ്പാണ് ഇസ്രത്ത് ജഹാന്റെ വീടിനോട് ചേർന്ന് ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ ഹനുമാൻ ചാലിസ ആരംഭിച്ചത് , ഇതിലേക്ക് ഇസ്രത്തിനെ ക്ഷണിക്കുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്.

ദുബായിൽ ജോലി ചെയ്തിരുന്ന ഭർത്താവ് ഫോണിലൂടെ മൊഴി ചൊല്ലിയപ്പോൾ അതിനെതിരെ ഇസ്രത്ത് ജഹാൻ കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയിലാണ് കോടതി മുത്തലാഖ് നിർത്തലാക്കി കൊണ്ടുള്ള ചെയ്ത ചരിത്രപരമായ തീരുമാനം കൈക്കൊണ്ടത്.