വിധി സ്വാഗതാര്‍ഹം, എല്ലാവരും ചേര്‍ന്ന് ക്ഷേത്രം നിര്‍മ്മിക്കണമെന്നും മോഹന്‍ ഭഗവത്

അയോധ്യ കേസില്‍ സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. വിധി കേന്ദ്രസര്‍ക്കാര്‍ വേഗത്തില്‍ നടപ്പാക്കുമെന്നാണ് പ്രതീക്ഷ. എല്ലാവരും ചേര്‍ന്ന് ക്ഷേത്രം നിര്‍മ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിധിയെ ജയപരാജയ വീക്ഷണത്തില്‍ കാണേണ്ടതില്ലെന്നും മോഹന്‍ ഭഗവത് വ്യക്തമാക്കി.

Read more

തർക്കങ്ങൾ അവസാനിക്കണമെന്നതാണ് ആർ എസ് എസ് നിലപാട്. വിധി നടപ്പാക്കുന്ന കാര്യത്തിൽ അന്തിമ നിലപാട് സർക്കാരിന്റേതാണ്. വിധിയെ ആരുടെയെങ്കിലും വിജയമോ പരാജയമോ ആയി കാണേണ്ടതില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
സുപ്രീം കോടതിയുടേത് ചരിത്ര വിധിയെന്ന് യോഗ ഗുരു ബാബ രാംദേവ് പറഞ്ഞു. അയോധ്യയിൽ പള്ളി പണിയുന്നതിന് സ്ഥലം നൽകാനുള്ള തീരുമാനവും സ്വാഗതം ചെയ്യുന്നു. ഇക്കാര്യത്തിൽ ഹിന്ദുക്കൾ സഹായിക്കണമെന്ന് രാംദേവ് പറഞ്ഞു.