ക്ലാസിലിരിക്കാൻ മുഖ്യമന്ത്രിയും; പ്രവേശനോത്സവത്തിന് അപ്രതീക്ഷിത അതിഥിയായി സ്റ്റാലിൻ

പ്രവേശനോൽസത്തിന് പിന്നാലെ വിദ്യാർത്ഥികൾക്കൊപ്പം ക്ലാസിലിരുന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. നീണ്ട കോവിഡ് അവധിക്കു ശേഷം കഴിഞ്ഞ ദിവസമാണ് തമിഴ്നാട്ടിൽ സ്കൂൾ തുറന്നത്.

തിരുവള്ളൂർ ജില്ലയിലെ സർക്കാർ ആദി ദ്രാവിഡർ വെൽഫയർ ഹയർ സെക്കൻഡറി സ്കൂളിലാണ് സ്റ്റാലിൻ എത്തിയത്. അധ്യാപിക ക്ലാസ് എടുത്തു കൊണ്ടികരിക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി ക്ലാസിലേക്ക് മുഖ്യമന്ത്രി എത്തിയത്.

താൻ ഇരിക്കുന്നതു കാര്യമാക്കേണ്ടെന്നും ക്ലാസ് തുടരാനും അധ്യാപികയ്ക്കു നിർദേശം നൽകിയ മുഖ്യമന്ത്രി കുറച്ച് നേരം വിദ്യാർത്ഥികൾക്കൊപ്പമിരുന്ന് അധ്യാപകരുടെ നിലവാരം വിലയിരുത്തിയ ശേഷമാണ് തിരികെ പോയത്.

സ്റ്റാലിനോപ്പം വിദ്യാഭ്യാസ വകുപ്പു മന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴിയുമുണ്ടായിരുന്നു.