കോവിഡ് പ്രതിരോധിക്കാൻ അഞ്ച് നിർദേശങ്ങൾ; മോദിക്ക് മൻമോഹൻ സിം​ഗിന്റെ കത്ത്

രാജ്യത്ത് പ്രതിദിന കോവിഡ് കണക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന് മുന്നിൽ നിർദേശങ്ങളുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിം​ഗ്.

കോവിഡിന് പ്രതിരോധിക്കാനായുള്ള അഞ്ച് നിർദേശങ്ങളടങ്ങിയ കത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകി. കോവിഡ് പ്രതിരോധത്തിൽ ഏറ്റവും പ്രധാനം വാക്‌സിനേഷനാണെന്ന് മൻമോഹൻ സിംഗ് കത്തിൽ പറഞ്ഞു.

അടുത്ത ആറ് മാസത്തേക്കുള്ള കോവിഡ് വാക്സിന് ഓർഡറിനെ കുറിച്ച് കേന്ദ്രം വ്യക്തമാക്കണമെന്നും സംസ്ഥാനങ്ങൾക്ക് എങ്ങനെ വാക്സിൻ വിതരണം നടത്തുമെന്ന് പറയണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാക്‌സിനേഷൻ എടുക്കുന്നവരുടെ മാനദണ്ഡങ്ങൾ നിശ്ചയിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് കൂടി കൈമാറണം. വാക്സിൻ നിർമ്മാതാക്കൾക്ക് ആവശ്യമായ സഹായങ്ങൾ നൽകണം.

Read more

ഇളവുകളും ഒപ്പം ഫണ്ടും അനുവദിക്കാം. അവർക്ക് നിർമ്മാണശാലകൾ വിപുലീകരിക്കാനും കൂടുതൽ ഉത്പാദനം നടത്താനും ഇത് സഹായിക്കുമെന്നും കത്തിൽ വ്യക്തമാക്കുന്നു.