മന്‍ കീ ബാത്ത് താത്കാലികമായി നിറുത്തുന്നു; രാഷ്ട്രീയ ഔചിത്യത്തിന്റെ ഭാഗമെന്ന് പ്രധാനമന്ത്രി

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മന്‍ കീ ബാത്ത് താത്കാലികമായി നിറുത്തുന്നു. അടുത്ത മൂന്ന് മാസത്തേക്കാണ് പരപാടി നിറുത്തിവയ്ക്കുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

രാഷ്ട്രീയ ഔചിത്യം പാലിക്കുന്നതിന്റെ ഭാഗമായാണ് മന്‍ കീ ബാത്ത് മൂന്ന് മാസത്തേക്ക് പ്രക്ഷേപണം നിറുത്തി വയ്ക്കുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായും മന്‍ കീ ബാത്ത് നിറുത്തി വച്ചിരുന്നു. കഴിഞ്ഞ ദിവസം മന്‍ കീ ബാത്തിന്റെ 110ാമത് എപ്പിസോഡ് പ്രക്ഷേപണം ചെയ്തിരുന്നു.

Read more

അതേ സമയം ലോക്‌സഭ തിരഞ്ഞെടുപ്പിന് ആദ്യമായി വോട്ട് ചെയ്യാന്‍ തയ്യാറെടുക്കുന്നവരോട് തങ്ങളുടെ ആദ്യ വോട്ട് രാജ്യത്തിന് വേണ്ടിയാകണമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.