വനിതാ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ചമഞ്ഞ് തട്ടിപ്പ്; യുവാവ് അറസ്റ്റില്‍

മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ചമഞ്ഞ് തട്ടിപ്പു നടത്തിയ യുവാവ് അറസ്റ്റിലായി. ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ വനിതാ മന്ത്രിയുടെപേഴ്‌സണല്‍ സ്റ്റാഫ് ചമഞ്ഞായിരുന്നു തട്ടിപ്പ്.

സംഭവത്തില്‍ നാല്‍പതുകാരനായ അശോക് കുമാര്‍ പാണ്ഡേ എന്നയാളാണ് അറസ്റ്റിലായത്. മന്ത്രിയുടെ സെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പേര്‍സണല്‍ സ്റ്റാഫെന്ന് പരിചയപ്പെടുത്തിയ സംഘത്തില്‍ സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവരുടെ ഗ്രൂപ്പില്‍ പെട്ട ഒരു സ്ത്രീ മന്ത്രിയെന്ന് പരിചയപ്പെടുത്തി ഫോണിലൂടെ തട്ടിപ്പ് നടത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും കൂടുതല്‍ പേര്‍ പിടിയിലാകുമെന്നാണ് കരുതുന്നതെന്നും പൊലീസ് വ്യക്തമാക്കി.