പാക് അധിനിവേശ കശ്മീരിന്റെ ഉത്തരവാദി ജവഹർലാൽ നെഹ്‌റു: അമിത് ഷാ

പാകിസ്ഥാൻ അധിനിവേശ കശ്മീർ (പി‌ഒകെ) രൂപീകൃതമായതിന് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി. 1947 ൽ പ്രഖ്യാപിച്ച “സമയോചിതമല്ലാത്ത വെടിനിർത്തൽ” കാരണമാണിതെന്ന് അദ്ദേഹം പറഞ്ഞു.

കശ്മീരിന്റെ ഏകീകരണം സാധ്യമാകാഞ്ഞതിൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഉത്തരവാദിയാണെന്നും രാജ്യത്തെ ആദ്യത്തെ ആഭ്യന്തരമന്ത്രി സർദാർ വല്ലഭായ് പട്ടേൽ ഈ വിഷയം കൈകാര്യം ചെയ്യണമായിരുന്നെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു ഷാ.

Read more

“പാകിസ്ഥാനുമായി നെഹ്‌റു സമയോചിതമല്ലാത്ത വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നില്ലെങ്കിൽ പി‌ഒകെ നിലവിൽ വരില്ലായിരുന്നു …നെഹ്‌റു കൈകാര്യം ചെയ്യുന്നതിനുപകരം സർദാർ പട്ടേൽ കശ്മീർ കൈകാര്യം ചെയ്യണമായിരുന്നു … സർദാർ പട്ടേൽ കൈകാര്യം ചെയ്ത നാട്ടുരാജ്യങ്ങളെല്ലാം ഇന്ത്യയുടെ ഭാഗമായി, ” ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രമേയമാക്കിയ ചടങ്ങിൽ അമിത് ഷാ പറഞ്ഞു.