കോവിഡ്​ തീവ്രവ്യാപനം; രാജ്യത്ത്​ പ്രതിദിന ​രോഗബാധിതരുടെ എണ്ണം നാല്​ ലക്ഷം കടന്നു, 3980 മരണം

രാജ്യത്ത്​ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം നാല്​ ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 4,12,262 പേർക്കാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ചത്​. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,10,77,410 ആയി ഉയർന്നു. 3,980 പേർ രോഗം ബാധിച്ച്​ മരിക്കുകയും ചെയ്തു.

ഇതോടെ ആകെ മരണസംഖ്യ 2,30,168 ആയി ഉയർന്നു. കഴിഞ്ഞ ദിവസം മാത്രം 3,29,113 പേർക്ക്​ രോഗമുക്​തിയുണ്ടായി. 1,72,80,844 പേരാണ്​ ഇതുവരെ കോവിഡിൽ നിന്ന്​ മുക്​തി നേടിയത്​. 35,66,398 പേരാണ്​ നിലവിൽ ഇന്ത്യയിൽ രോഗം ബാധിച്ച്​ ചികിത്സയിലുള്ളത്​.

57,640 രോഗികളുമായി മഹാരാഷ്​ട്രയാണ്​ ഒന്നാം സ്ഥാനത്ത്​. കർണാടക-50,112, കേരള-41,953, ഉത്തർപ്രദേശ്​-31,111, തമിഴ്​നാട്​-23,310 എന്നിങ്ങനെയാണ്​ വിവിധ സ്ഥലങ്ങളിലെ രോഗബാധ. ഈ അഞ്ച്​ സംസ്ഥാനങ്ങളിൽ നിന്നാണ്​ ഇന്ത്യയിലെ 49.52 ശതമാനം കോവിഡ്​ കേസുകളും റിപ്പോർട്ട്​ ചെയ്യുന്നത്​. മഹാരാഷ്​ട്രയിൽ മാത്രം 13.98 ശതമാനം കോവിഡ്​ രോഗികളുണ്ട്​.