നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ശിക്ഷാവിധിയില്‍ വാദം തുടരുന്നു. വീട്ടില്‍ അമ്മ മാത്രമേയുള്ളൂ. അമ്മയെ സംരക്ഷിക്കുന്നത് താനാണ,. ശിക്ഷയില്‍ ഇളവു വേണമെന്ന് പള്‍സര്‍ സുനി കോടതിയില്‍ പറഞ്ഞു. നിര്‍ഭയ കേസ് പോലെ ഈ കേസ് പരിഗണിക്കരുതെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ബ്രൂട്ടല്‍ റേപ് ആണെങ്കില്‍ മാത്രമേ പരമാവധി ശിക്ഷ വിധിക്കാവൂയെന്നും ഇത് അത്തരത്തിലൊന്ന് അല്ലെന്നും അഭിഭാഷകന്‍ വാദിച്ചു.
ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് കുറുപ്പാണ് ശിക്ഷ ഇളവ് നല്‍കണമെന്ന വാദം നടത്തിയത്. എന്നാല്‍ അതിജീവിതയുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു സ്ത്രീയുടെ അന്തസ്സിന്റെ കാര്യമാണിതെന്നും കോടതി പറഞ്ഞു. നാലാം പ്രതിയെപ്പോലെയല്ല, ഒന്നാം പ്രതി പള്‍സര്‍ സുനിയെന്ന് കോടതി ചൂണ്ടിക്കാട്ടി. പരമാവധി ശിക്ഷയിലേക്കു പോകരുതെന്നും സുനിയുടെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ അഭിഭാഷകന്‍ ഉയര്‍ത്തുന്ന ഓരോ വാദവും കോടതി അപ്പോള്‍ത്തന്നെ തള്ളിക്കളഞ്ഞു.
സുനിയുടെ മുന്‍കാല കേസുകള്‍ കോടതിയില്‍ പരാമര്‍ശിക്കപ്പെട്ടു. സുനിയുടെ പശ്ചാത്തലം പരിഗണിക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ഇയാള്‍ ഇത്തരത്തില്‍ മുന്‍പും കേസുകളില്‍ പെട്ടിട്ടുള്ളയാളാണ്. ലഹരിമരുന്ന് കേസ് അടക്കം പലതിലും ഇയാള്‍ ജയിലില്‍ പോയിട്ടുണ്ട്. ഒരുതരത്തിലും സുനിയുടെ കാര്യത്തില്‍ ഇളവു നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പരമാവധി ശിക്ഷയിലേക്കു പോകരുതെന്നും സുനിയുടെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ അഭിഭാഷകന്‍ ഉയര്‍ത്തുന്ന ഓരോ വാദവും കോടതി അപ്പോള്‍ത്തന്നെ തള്ളിക്കളഞ്ഞു. നിങ്ങളുടെ സാഹചര്യം വ്യത്യസ്തമാണെന്നു അഭിഭാഷകനോട് കോടതി വ്യക്തമാക്കി.
ചെയ്യാത്ത തെറ്റിനാണ് ശിക്ഷ അനുഭവിക്കുന്നതെന്നും പ്രായമുള്ള മാതാപിതാക്കളുണ്ട്. തന്റെ പേരില്‍ മുന്‍പ് പെറ്റിക്കേസ് പോലുമില്ലെന്നും രണ്ടാം പ്രതി മാര്‍ട്ടിന്‍ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികളായ എന്‍.എസ്.സുനില്‍, മാര്‍ട്ടിന്‍ ആന്റണി, ബി.മണികണ്ഠന്‍, വി.പി.വിജീഷ്, എച്ച്.സലീം, പ്രദീപ് എന്നിവരുടെ അഭിഭാഷകരാണ് ശിക്ഷ ഇളവിനായി വാദിക്കുന്നത്. പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി. നടിയുടെ വക്കീല്‍ ഉണ്ടോയെന്ന് കോടതി ചോദിച്ചു. നടിക്ക് വേണ്ടി വക്കീല്‍ എത്തിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ മാത്രമാണ് ഉള്ളതെന്നും മറുപടി. സമൂഹത്തിന് മാതൃകയാകുന്ന വിധത്തില്‍ ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. സമൂഹത്തിനുവേണ്ടിയാണോ വിധിയെഴുതേണ്ടതെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. ഇനി ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ വരുമെന്നു പ്രോസിക്യൂഷന്‍ പറഞ്ഞപ്പോള്‍ ഇനി ഈ കേസില്‍ അന്വേഷണം ഉണ്ടോയെന്ന് കോടതി ചോദിച്ചു. ഈ കേസില്‍ അല്ല ഇനിയും കേസുകള്‍ ഉണ്ടല്ലോ അതില്‍ അന്വേഷണം നടക്കുമെന്നായിരുന്നു പ്രോസിക്യൂഷന്‍ പറഞ്ഞത്.
Read more
കൂട്ടബലാല്‍സംഗത്തിന്റെ ഏറ്റവും കുറഞ്ഞ ശിക്ഷ 20 വര്‍ഷവും കൂടിയ ശിക്ഷ ജീവിതാവസനം വരെയുള്ള ജീവപര്യന്തവുമാണ്. ഇതില്‍ ഇളവ് വേണമെന്ന നിലയിലാണ് ഒന്നുമുതല്‍ ആറ് വരെയുള്ള പ്രതികളുടെ യാചന.







