ഗുജറാത്ത് മുന്‍സിപ്പൽ തിരഞ്ഞെടുപ്പ്; ബി.ജെ.പി ബഹുദൂരം മുന്നിൽ, എങ്ങും എത്താതെ കോൺ​ഗ്രസ് ​

Advertisement

ഗുജറാത്ത് മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനെ പിന്നിലാക്കി ബി.ജെ.പി മുന്നേറുന്നു. വോട്ടെണ്ണൽ പുരോഗമിക്കുന്ന ആറു മുന്‍സിപ്പൽ കോർപ്പറ്റേഷനുകളിലും ബി.ജെ.പി അധികാരം ഉറപ്പിച്ചു.

അഹമ്മദാബാദ്, വഡോദര, സൂറത്ത്, രാജ്കോട്ട്, ജാംമ്ന നഗർ, ഭാവ് നഗർ മുന്‍സിപ്പൽ കോർപ്പറേഷനുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ്.

ഏകപക്ഷീയമായ മുന്നേറ്റമാണ് സംസ്ഥാനത്ത് ബി.ജെ.പിക്കുണ്ടായത്. ആകെയുള്ള 576 സീറ്റുകളിൽ 231 സീറ്റുകളിൽ ബിജെപി മുന്നിട്ട് നിൽക്കുബോൾ കോൺഗ്രസ് ലീഡ് ചെയ്യുന്നത് 55ൽ മാത്രമാണ്. ‌

ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആം ആദ്മി പാർട്ടി രാജ്കോട്ടിലെ കോൺഗ്രസിന്റെ വളർച്ചയെ തടസപ്പെടുത്തി. 2015-ൽ ബിജെപിക്ക് 391- ഉം കോൺഗ്രസിന് 174- ഉം സീറ്റുകളിലാണ് വിജയിക്കാനായത്.