ഗുജറാത്ത് കോണ്‍ഗ്രസിന് തിരിച്ചടി; ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു

ഗുജറാത്തില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കി ഹാര്‍ദിക്കിന്റെ തീരുമാനം. ഗുജറാത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് രാജിവെച്ചതിന് ശേഷം അദ്ദേഹം ട്വിറ്ററീലുടെ പ്രതികരിച്ചു.

കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കാനുള്ള ധൈര്യം സംഭരിക്കുകയാണ്. ഈ തീരുമാനത്തെ സഹപ്രവര്‍ത്തകരും ഗുജറാത്തിലെ ജനങ്ങളും സ്വാഗതം ചെയ്യുമെന്ന് ഉറപ്പുണ്ട്. ഈ ചുവടുവെപ്പിലൂടെ ഗുജറാത്തിന് വേണ്ടി ശരിക്കും ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ തനിക്ക് കഴിയുമെന്ന് വിശിവാസമുണ്ടെന്നും ഹാര്‍ദിക് ട്വിറ്ററില്‍ കുറിച്ചു. തന്റെ രാജിക്കത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നേരത്തെ ഗുജറാത്ത് കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് ഹാര്‍ദിദ് പട്ടേല്‍ രംഗത്തെത്തിയിരുന്നു. തന്നെ നേതൃത്വം മനഃപൂര്‍വം അവഗണിക്കുകയാണ്. പാര്‍ട്ടി യോഗങ്ങളിലേക്ക് തന്നെ ക്ഷണിക്കുന്നില്ല. തീരുമാനങ്ങളെടുക്കുമ്പോള്‍ അഭിപ്രായം ചോദിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പാട്ടീദാര്‍ പ്രവര്‍ത്തകനായ ഹാര്‍ദിക് കോണ്‍ഗ്രസിന്റെ ഭാഗമായത്.