പിഞ്ചുപെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; പൊലീസ് പരാതി മുക്കി; കോടതി ഉത്തരവില്‍ ഗുജറാത്തിലെ ബി.ജെ.പി, എംയഎല്‍യഎയ്‌ക്ക് എതിരെ പോക്സോ കേസ്

പിഞ്ചു പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഗുജറാത്തിലെ ബിജെപി എംഎല്‍എ ഉള്‍പ്പടെ രണ്ടുപേര്‍ക്കെതിരെ എൊലീസ് കേസ്. എംഎല്‍എ ഗജേന്ദ്രസിങ് പര്‍മറിനും, മഹേഷ് പട്ടേലിനുമെതിരെയുമാണ് പോക്സോ ചുമത്തി പൊലീസ് കേസ് എടുത്തത്. സിറ്റിങ് എംഎല്‍എയായ ഗജേന്ദ്രസിങ് കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.

Read more

എംഎല്‍എയും ഗുജറാത്തിലെ ബിജെപി നേതാവുമായ പര്‍മറുമായി തങ്ങള്‍ ബന്ധുക്കളായിരുന്നെന്ന് കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. 2020 നവംബറില്‍ ജായ്സാല്‍മീറിലേക്കുള്ള യാത്രയ്ക്കിടെ ഗജേന്ദ്ര സിങും മഹേഷും ചേര്‍ന്ന് മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായും തുടര്‍ന്ന് ഇരുവരുമായി താന്‍ വഴക്കിട്ടതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്നു തന്നെ പരാതി നല്‍കിയെങ്കിലും കേസ് എടുക്കാന്‍ പൊലീസ് തയ്യാറായില്ല. തുടര്‍ന്ന് യുവതി രാജസ്ഥാനിലെ സിരോഹി കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.