വീണ്ടും വാനിൽ ഉയരാൻ ഗോ ഫസ്റ്റ്; ഇന്ന് നിർണായക യോഗം

ബജറ്റ് എയർലൈനായ ഗോ ഫസ്റ്റിന്റെ സർവീസ് ​മെയ് 23 മുതൽ പുനഃരാരംഭിക്കുമെന്ന് റിപ്പോർട്ട് . മണികൺട്രോൾ പുറത്തുവിട്ട വാർത്തയിൽ ചെറിയ തോതിൽ സർവീസ് പുനഃരാരംഭിക്കുമെന്നാണ് പറയുന്നത് .ഡൽഹിയിൽ നിന്നും 51 സർവീസുകളും മുംബൈയിൽ നിന്നും 31 സർവീസുകളും ഓപ്പറേറ്റ് ചെയ്യാനാണു ഗോ ഫെസ്റ്റിന് അനുമതി ലഭിച്ചതെന്നാണ് വിവരം.

തുടക്കത്തിൽ ഇത്രയും സർവീസുകൾ നടത്തില്ലെന്നും വിമാന സർവീസ് പുനഃരാരംഭിക്കാനുള്ള അനുമതി തേടി ഗോ ഫസ്റ്റ് കേന്ദ്രസർക്കാറിനെ സമീപിച്ചിട്ടുണ്ട്. ഇതിനോടനുബന്ധിച്ചു ഗോ ഫസ്റ്റിന്റെ നിർണായക യോഗം ഇന്ന് നടക്കും.വിമാനകമ്പനിയുടെ സർവീസുകൾ ഏതൊക്കെ റൂട്ടിൽ ഉണ്ടാകുമെന്നത് സംബന്ധിച്ച് ഡി.ജി.സി.എക്ക് ഗോ ഫസ്റ്റ് വിവരങ്ങൾ കൈമാറിയിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനെ തുടർന്ന്  മെയ് 19 വരെയുള്ള എല്ലാ സർവീസുകളും ഗോ ഫസ്റ്റ്  റദ്ദാക്കിയിരുന്നു.​ റദ്ദാക്കിയ  സർവീസിന്റെ ടിക്കറ്റ് തുക തിരിച്ചു നൽകുമെന്നായിരുന്നു വിമാന അധികൃതർ യാത്രക്കാർക്ക്  നൽകിയ വിവരം.

ഓയിൽ കമ്പനികളുടെ കുടിശിക തീർപ്പാക്കാത്തതിനാൽ വാഡിയയുടെ ഉടമസ്ഥതയിലുള്ള എയർലൈൻ മെയ് 9 വരെയുള്ള ഫ്ലൈറ്റുകളാണ് ആദ്യം റദ്ദാക്കിയത്. പിന്നീട് ഇത് മെയ് 19 വരെ നീട്ടുകയായിരുന്നു.കണ്ണൂർ വിമാനത്താളത്തിൽ നിന്ന് ഇതര എയർ ലൈനുകളിലേക്ക് യുഎഇ,മസ്കത്ത് ദോഹ എന്നവടങ്ങിലേക്ക് കൂടുതൽ സർവീസുകൾ ഉള്ളത്  ഗോ ഫസ്റ്റിനാണ്.