ട്രക്ക് മുകളിലേക്ക് വീണിട്ടും തകരാതെ ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട്, പരിക്കേല്‍ക്കാതെ യാത്രികനും; വീഡിയോ കാണാം

നിയന്ത്രണം വിട്ട ട്രക്ക് മുകളിലേക്ക് വീണിട്ടും തകരാതെ കാര്‍. കാറോടിച്ചിരുന്ന യാത്രികന്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം ബാംഗ്ലൂരിലായിരുന്നു ഈ അപകടം.  ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്റെ കോംപാക്ട് എസ്‌യുവി എക്കോസ്‌പോര്‍ട്ടാണ് അപകടം ഉണ്ടായിട്ടും തകരാതിരുന്നത്. യാത്രികന്റ ജീവന്‍ രക്ഷിച്ച ഈ കാര്‍ വാര്‍ത്തകളിലെ താരമായിരിക്കുന്നത്.

ബംഗളൂരു എയര്‍പോര്‍ട്ട് റോഡിലായിരുന്നു അപകടം നടന്നത്. കാറിന്റെ ഡാഷ്‌ബോര്‍ഡിലെ ക്യാമറയിലാണ് അപകടദൃശ്യം പതിഞ്ഞത്.
കുറഞ്ഞ വേഗതയില്‍ റോഡിന്റെ നടുവിലൂടെ പോകുന്ന കാറിനെ എതിര്‍ദിശയില്‍ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട് മുകളിലേക്ക് പാഞ്ഞെത്തുന്ന ട്രക്ക് ഇടിക്കുന്ന ദൃശ്യം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

റോഡിലൂടെ തെന്നി മറിഞ്ഞെത്തിയ ലോറി എക്കോ സ്‌പോര്‍ട്ടിന്റെ മുന്നില്‍ ഇടിച്ചാണ് നിന്നത്. സൈഡ് എയര്‍ബാഗ് റിലീസായതിനാല്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ ഡ്രൈവര്‍ പുറത്തേക്കിറങ്ങുന്നതും വീഡിയോയില്‍ കാണാം.

ആംബിയന്റ്, ട്രെന്റ്, ട്രെന്റ് പ്ലസ്, ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നീ അഞ്ചു പതിപ്പുകളിലാണ് വാഹനം എത്തുന്നത്. ടാറ്റ നെക്സോണ്‍, മാരുതി സുസുക്കി ബ്രെസ എന്നിവയാണ് എക്കോസ്പോര്‍ട്ടിന്റെ പ്രധാന എതിരാളികള്‍.

വീഡിയോ കാണാം: