കാർഷിക ബില്ലിന് എതിരെ പ്രതിഷേധം; സെപ്റ്റംബർ 25-ന് ഭാരതബന്ദിന് ആഹ്വാനം, ട്രെയിൻ തടയൽ ‌

കേന്ദ്ര സർക്കാരിൻറെ കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ച് ഈ മാസം 25- ന് ഭാരതബന്ദിന് ആഹ്വാനം. ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റിയാണ് ബന്ദിന് ആഹ്വാനം നൽകിയത്.

കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക ഓർഡിനൻസുകളെയും ഇവയെ അടിസ്ഥാനമാക്കി പാർലമെന്റിന്റെ പരിഗണനയിലുള്ള പുതിയ ബില്ലുകളെയും എതിർത്തു കൊണ്ട് ശക്തമായി മുന്നോട്ട് പോകുമെന്ന് ആൾ ഇന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു.

കേന്ദ്രത്തിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ 25- ന് ഭാരതബന്ദും, തുടർന്നും ശക്തമായ പ്രതിഷേധങ്ങളും സംഘടിപ്പിക്കാനാണ് തീരുമാനം. ഭഗത് സിംഗിന്റെ 114-ാം ജന്മവാർഷിക ദിനമായ സെപ്റ്റംബർ 28- ന് മൂന്ന് കേന്ദ്ര ഓർഡിനൻസുകൾ, പുതിയ പവർ ബിൽ 2020, ഡീസൽ, പെട്രോൾ വില കുത്തനെ വർദ്ധിപ്പിക്കൽ തുടങ്ങിയ കോർപ്പറേറ്റ് അനുകൂല, ജനവിരുദ്ധതയെ തുറന്നു കാട്ടുമെന്നും കമ്മിറ്റി വ്യക്തമാക്കി.

പഞ്ചാബിൽ ട്രെയിൻ തടയൽ സമരം നടത്താൻ കിസാൻ മസ്ദൂർ സംഘർഷ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 24,25,26  തിയതികളിൽ ട്രെയിൻ തടയൽ സമരം നടത്തുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Read more

നി​യ​മ​പ​രി​ഷ്​​ക​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ ആ​​ഴ്​​ച​ക​ളാ​യി പ​ഞ്ചാ​ബി​ലും ഹ​രി​യാ​ന​യി​ലും സ​മ​രം ന​ട​ക്കു​ക​യാ​ണ്. കോ​ൺ​ഗ്ര​സി​നും ഇ​ട​തു പാ​ർ​ട്ടി​ക​ൾ​ക്കും പു​റ​മെ, വി​വി​ധ പ്രാ​ദേ​ശി​ക ക​ക്ഷി​ക​ളും ബി​ല്ലു​ക​ൾ​ക്ക്​ എ​തി​രാ​ണ്. ‍