നിയമസഭയില്‍ മാധ്യമങ്ങളെ വിലക്കേണ്ട കാര്യമില്ല, ചെന്നിത്തല അല്പനാണെന്ന് കാണിക്കാനാണ് സതീശൻ ശ്രമിക്കുന്നത്; ഇ.പി ജയരാജന്‍

നിയമസഭയില്‍ മാധ്യമങ്ങളെ വിലക്കേണ്ട കാര്യമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. നിയമസഭയുടെ ചട്ടങ്ങൾക്കനുസരിച്ച് നടപടി എടുക്കേണ്ടത് സ്പീക്കർ ആണെന്നും, സഭ ടിവി എല്ലാ ഭാഗവും നൽകിയെന്നും ഇ പി ജയരാജൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റേത് അപക്വമായ സമീപനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രമേശ് ചെന്നിത്തല അൽപനാണെന്ന് കാണിക്കാൻ വിഡി സതീശൻ വിഭ്രാന്തി കാണിക്കുന്നുവെന്നും അദ്ദേഹം പറ‍ഞ്ഞു. എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയും തൃക്കാക്കരയിൽ കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചു. വോട്ട് കച്ചവടം നടത്തി ജയിച്ച കോൺഗ്രസ് 25000 വോട്ടിനാണ് ജയിച്ചത്.

തൃക്കാക്കരയിൽ യുഡിഎഫ് ജയിച്ചതോടെ സതീശന് അഹങ്കാരം കൂടിയെന്നും ഇ പി ജയരാജന്‍ പറഞ്ഞു.  ഉമ്മൻചാണ്ടിയേയും ചെന്നിത്തലയേയും മൂലക്കിരുത്തി ലീഡറാവാനാണ് സതീഷൻ നോക്കുന്നത്. ചെന്നിത്തല കൊള്ളാത്തവൻ ആണെന്ന് വരുത്തുകയാണ്  ലക്ഷ്യം.

Read more

കരുണാകരൻ ലീഡറായിരുന്നു. സതീശൻ അവിടെയെത്താൻ കുറേ കാലം പിടിക്കും. ചെന്നിത്തലയേക്കാളും ഉശിര് തനിക്കാണെന്ന് കാണിക്കാനാണ് സതീശന് തിടുക്കമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.