സൂപ്പര്‍ മരിയോ കെജ്രിവാള്‍; ആം ആദ്മി സര്‍ക്കാറിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തി പുതിയ പ്രചാരണ വീഡിയോ

ഡല്‍ഹി തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്വിറ്ററില്‍ വീഡിയോ പ്രചാരണവുമായി ആം ആദ്മി പാര്‍ട്ടി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കേന്ദ്രമാക്കിയുള്ള ഗെയിമുകളാണ് പാര്‍ട്ടി പുറത്തിറക്കിയത്. ഇന്നലെ സൂപ്പര്‍ മരിയോ കെജ് രിവാള്‍ എന്ന വീഡിയോ ആണ് ആം ആദ്മി ട്വീറ്റ് ചെയ്തത്.

ഡല്‍ഹിയില്‍ ഭരണത്തിലെത്തയതിന് ശേഷം എ.എ.പി സര്‍ക്കാര്‍ നടപ്പിലാക്കിയ സ്ത്രീകള്‍ക്ക ബസ്സില്‍ സൗജന്യ സവാരി, സിഗ്നേച്ചര്‍ ബ്രിഡ്ജ്, സര്‍ക്കാര്‍ സ്‌കൂളുകളും ആശുപത്രികളും തുടങ്ങിയ പദ്ധതികളും പിന്നിട്ട നാഴിക്കല്ലുകളുമാണ് വീഡിയോയില്‍ ഉയര്‍ത്തിക്കാട്ടുന്നത്.