അമ്മായിയമ്മയ്‌ക്കൊപ്പം ഉള്ളിക്കൃഷിക്ക് ഇറങ്ങി മരുമകള്‍; വീഡിയോ പകര്‍ത്തി പോസ്റ്റ് ചെയ്ത് ഭര്‍ത്താവ്; കാഴ്ചക്കാര്‍ രണ്ടരക്കോടി!

ഇന്ത്യക്കാരനായ ഭര്‍ത്താവിന്റെ ഗ്രാമത്തില്‍ അദ്ദേഹത്തിന്റെ അമ്മയ്ക്കൊപ്പം കൃഷി ചെയ്യുന്ന ജര്‍മ്മന്‍ യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ജയ്പൂര്‍ സ്വദേശിയായ അര്‍ജുന്‍ ശര്‍മയുടെ ഭാര്യ ജൂലി ശര്‍മ്മയാണ് ഇന്ത്യയില്‍ വന്ന ഉള്ളി നട്ട് വൈറലായത്.

ജൂലി ഭര്‍തൃമാതാവിനൊപ്പം ഉള്ളി കൃഷി ചെയ്യുന്നതിന്റെ വീഡിയോ അര്‍ജുന്‍ തന്നെയാണ് പകര്‍ത്തിയത്. എവിടെ നിന്നാണ് വരുന്നതെന്ന് ജൂലിയോട് അര്‍ജുന്‍ ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. ജര്‍മനിയില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ ഏഴു കടലുകള്‍ കടന്നെത്തിയത് ഇന്ത്യയില്‍ ഉള്ളി നടാനാണോ എന്നും ഇയാള്‍ തമാശയായി ചോദിക്കുന്നുണ്ട്.

ഏറെ ഇഷ്ടപ്പെടുന്ന ജോലിയാണെന്നും ഒരുപാട് സന്തോഷം തോന്നുന്നുണ്ടെന്നും ജൂലി പറയുന്നുണ്ട്. ഹിന്ദിയിലാണ് സംസാരം. ഈ മാസം ഒന്നിന് പങ്കുവെച്ച വീഡിയോ മൂന്ന് കോടി കാഴ്ചക്കാരിലേക്ക് അടുക്കുകയാണ്. രണ്ട് കോടി 97 ലക്ഷം പേര്‍ ഇതിനോടകം ഈ വീഡിയോ കണ്ടുകഴിഞ്ഞു.

ഒരു മടിയും കാണിക്കാതെ ഇന്ത്യന്‍ സംസ്‌കാരവുമായി ഇത്രവേഗം ഇഴുകിച്ചേര്‍ന്ന ജൂലിയെ അഭിനന്ദിച്ച് നിരവധി പേര്‍ ഇതിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ജീവിതരീതികളോട് പെട്ടെന്ന് പൊരുത്തപ്പെട്ട ജൂലിയുടെ എല്ലാ വീഡിയോകള്‍ക്ക് വലിയ പ്രേക്ഷകരാണ് ഉള്ളത്.

View this post on Instagram

A post shared by जूली शर्मा 🦋 (@namastejuli)