മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ദ​ളി​ത് സം​ഘ​ട​ന​ക​ൾ ആ​ഹ്വാ​നം ചെ​യ്ത ബ​ന്ദ് പി​ൻ​വ​ലി​ച്ചു

മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ദ​ളി​ത് സം​ഘ​ട​ന​ക​ൾ ആ​ഹ്വാ​നം ചെ​യ്ത ബ​ന്ദ് പി​ൻ​വ​ലി​ച്ചു. ഇന്ന് വൈകിട്ട് പ്ര​കാ​ശ് അം​ബേ​ദ്ക്ക​റാ​ണ് ബ​ന്ദ് പി​ൻ​വ​ലി​ക്കു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ച​ത്. ദ​ളി​ത​ർ​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ മി​ലി​ന്ദ് എ​ക്ബോ​ത്, സാം​ഭാ​ജി ഭൈ​ഡ് എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തോ​ടെ​യാ​ണ് ബ​ന്ദ് പി​ൻ​വ​ലി​ക്കു​ന്ന​താ​യി ദ​ളി​ത് സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ച​ത്.

എ​ന്നാ​ൽ മും​ബൈ​യി​ൽ സം​ഘ​ർ​ഷ​ത്തി​ന് ഇ​തു​വ​രെ അ​യ​വു​വ​ന്നി​ട്ടി​ല്ല. കോ​റെ​ഗാ​വി​ൽ ദ​ളി​ത​ർ​ക്കു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണം ആ​ർ​എ​സ്എ​സും ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ളു​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. പൂ​ന​യി​ൽ കൊ​റെ​ഗാ​വ് യു​ദ്ധ​വാ​ർ​ഷി​ക​ത്തി​ന്‍റെ ഇ​രു​ന്നൂ​റാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ ദ​ളി​ത​ർ​ക്കു നേ​രേ അ​ക്ര​മം അ​ര​ങ്ങേ​റി​യി​രു​ന്നു.

ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന​ലെ ആ​യി​ര​ങ്ങ​ൾ തെ​രു​വി​ലി​റ​ങ്ങി​യ​താ​ണു സം​ഘ​ർ​ഷ​മാ​യി വ​ള​ർ​ന്ന​ത്. പ്ര​ക്ഷോ​ഭ​ക​ർ വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​യ​തോ​ടെ കി​ഴ​ക്ക​ൻ എ​ക്സ്പ്ര​സ്‌​വേ അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. നാ​ഗ്പു​ര്‍, പൂ​ണെ, ബ​രാ​മ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രു​ന്നു. മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മെട്രോ തീവണ്ടികള്‍ക്കെതിരേയും മറ്റ് വാഹനങ്ങള്‍ക്കെതിരേയും അക്രമം ഉണ്ടായി.

സമരക്കാര്‍ തീവണ്ടികള്‍ തടയാന്‍ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. ബന്ദ്രയിലെ രണ്ട് പ്രധാന റോഡുകള്‍ സമരക്കാര്‍ തീയിട്ടും വീപ്പകൾ നിരത്തിയും ഗതാഗതം തടസ്സപ്പെടുത്തി.