കസ്റ്റഡി മരണങ്ങള്‍ വര്‍ധിക്കുന്നതായി കണക്കുകള്‍, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അയ്യായിരത്തിലേറെ പേര്‍ മരിച്ചു

കസ്റ്റഡി മരണങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യുന്ന കാലത്ത് രാജ്യത്ത് തന്നെ അടുത്ത കാലത്ത് ഇത്തരത്തിലുള്ള സംഭവങ്ങള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തൊട്ടാകെ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ പോലീസ് കസ്റ്റഡിയില്‍ 427 പേരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 5049 പേരും മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്തകുന്നത്.

2016-17 കാലയളവില്‍ പോലീസ് കസ്റ്റഡിയില്‍ 145 പേരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 1616 പേരും മരിച്ചു. 2017-18 കാലയളവില്‍ 146 പേര്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചു; ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 1636 പേരും. 2018-19 കാലയളവില്‍ പോലീസ് കസ്റ്റഡിയില്‍ 136 പേരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 1797 പേരും മരിച്ചിട്ടുണ്ടെന്നാണ് കണക്കെന്നും മന്ത്രി വിവരിച്ചു.

Read more

കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡിയാണ് ഇക്കാര്യം ലോക്സഭയില്‍ അറിയിച്ചത്. ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കെന്ന് ആന്റോ ആന്റണിയുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.