ജുമാ മസ്ജിദിൽ പൗരത്വ നിയമ വിരുദ്ധ പ്രതിഷേധം; കനത്ത പൊലീസ് സന്നാഹങ്ങൾക്കിടയിലും ജനപങ്കാളിത്തം ശക്തം

 

പ്രദേശത്ത് കനത്ത പൊലീസ് വിന്യാസം ഉണ്ടായിട്ടും ഡൽഹിയിലെ ജുമാ മസ്ജിദിന് പുറത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ ആയിരങ്ങൾ പങ്കെടുക്കുന്ന പ്രതിഷേധം ആരംഭിച്ചു. 15 കമ്പനി അർദ്ധ സൈനിക വിഭാഗത്തെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.

കോൺഗ്രസ് നേതാവ് അൽക ലംബ, മുൻ ഡൽഹി എം‌എൽ‌എ ഷോയിബ് ഇക്ബാൽ എന്നിവരുൾപ്പെടെ നിരവധി പേർ ജുമാ മസ്ജിദിന് പുറത്ത് തടിച്ചു കൂടിയിട്ടുണ്ട്.

“തൊഴിലില്ലായ്മയാണ് രാജ്യത്തെ യഥാർത്ഥ പ്രശ്‌നം, പക്ഷേ നിങ്ങൾ (പ്രധാനമന്ത്രി) നോട്ടു നിരോധന സമയത്ത് ചെയ്തത് പോലെ ആളുകളെ എൻ‌ആർ‌സിക്ക് വേണ്ടി ക്യൂവിലാക്കാൻ ശ്രമിക്കുകയാണ്, ” എന്ന് അൽക ലാം‌ബ പറഞ്ഞു.