കോവിഡ് വ്യാപനം; ജനുവരി 15 വരെ കൂടുതൽ 'ഷോ' വേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

വർദ്ധിച്ചുവരുന്ന കോവിഡ് കേസുകൾ കണക്കിലെടുത്ത് ജനുവരി 15 വരെ എല്ലാ റാലികളും റോഡ്‌ഷോകളും പദയാത്രകളും തിരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചു.15 ന് സാഹചര്യങ്ങൾ അവലോകനം ചെയ്യും.

കോവിഡുമായി ബന്ധപ്പെട്ട എല്ലാ പ്രോട്ടോക്കോളുകളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ചീഫ് സെക്രട്ടറിയുടെയും ജില്ലാ മജിസ്‌ട്രേറ്റിൻറെയും ഉത്തരവാദിയായിരിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) സുശീൽ ചന്ദ്ര പറഞ്ഞു.

ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടാൽ അവർക്കെതിരെ നടപടിയെടുക്കും.
മാർഗ്ഗനിർദ്ദേശങ്ങൾ അവഗണിച്ചാൽ റാലി റദ്ദാക്കും. സോഷ്യൽ മീഡിയയിൽ കർശന നിരീക്ഷണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷൻ കർശനമായ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങളും തയ്യാറാക്കിയിട്ടുണ്ട്. വീടുതോറുമുള്ള പ്രചാരണത്തിന് പരമാവധി അഞ്ചു പേരെ മാത്രമേ അനുവദിക്കൂ.പിന്നീട് അനുവദിച്ചാൽ റാലികളിൽ പങ്കെടുക്കുന്ന ആളുകൾക്ക് മാസ്കുകളും ഹാൻഡ് സാനിറ്റൈസറുകളും അനുവദിക്കാൻ രാഷ്ട്രീയ പാർട്ടികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മീഷണർ പറഞ്ഞു.