24 മണിക്കൂറിനിടെ 72,049 പേര്‍ക്ക് രോഗബാധ, 986 മരണം; രാജ്യത്ത് കോവിഡ് ബാധിതര്‍ 67 ലക്ഷം കടന്നു

രാജ്യത്ത് കോവിഡ് ബാധിതര്‍ 67 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 72,049 പേര്‍ക്ക് രോഗബാധ ഉണ്ടായി. ഇതോടെ രോഗബാധിതരുടെ എണ്ണം 67,57,132 ആയി ഉയര്‍ന്നു.

ഈ സമയത്ത് 986 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ 9,07,883 പേര്‍ വീടുകളിലും ആശുപത്രികളിലുമായി ചികിത്സയില്‍ കഴിയുന്നു. 57,44,694 പേര്‍ രോഗമുക്തി നേടി. മരണസംഖ്യ 1,04,555 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Read more

ഇന്നലെ 11,99,857 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 8,22,71,654 സാമ്പിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.