തുടര്‍ച്ചയായ രണ്ടാംദിവസവും 90,000 കടന്ന് പ്രതിദിന കണക്ക്; ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 42 ലക്ഷം കടന്നു, മരണം 71,642

രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 42 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,802 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാംദിനമാണ് രോഗബാധിതരുടെ എണ്ണം 90,000 കടക്കുന്നത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 42,04,614 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം കോവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചത് 1016 പേരാണ്.

ഇതോടെ വൈറസ് ബാധിച്ച് രാജ്യത്ത് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 71,642 ആയി ഉയര്‍ന്നു. രോഗബാധയെ തുടര്‍ന്ന്  നിലവില്‍ 8,82,542 പേരാണ് ചികില്‍സയിലുള്ളത്. 32,50,429 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇന്നലെ വരെ ( സെപ്റ്റംബര്‍ 6 വരെ )  4,95,51,507 സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇന്നലെ മാത്രം 7,20,362 സാമ്പിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ അറിയിച്ചു.

കഴിഞ്ഞ ദിസം 31,110 പുതിയ കോവിഡ് കേസുകള്‍ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ഒരു ലക്ഷത്തിനടുത്ത്(91,723) കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 1000-ത്തിലധികം മരണം ഇന്ത്യയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ ഏറ്റവും കൂടുതല്‍ കേസുകളും മരണവുമുണ്ടായിരുന്ന യുഎസ്സിലും ബ്രസീലീലിലും 500-ല്‍ താഴെ മാത്രമാണത്.