കോവിഡ്: വിമാനത്താവളങ്ങളില്‍ പരിശോധന ഇന്ന് മുതല്‍

കോവിഡ് വ്യാപനം തടയാനുള്ള നടപടി ആരംഭിച്ചതിന് പിന്നാലെ വിമാനത്താവളങ്ങളില്‍ ഇന്ന് മുതല്‍ കോവിഡ് പരിശോധന തുടങ്ങും. ഇന്ന് മുതല്‍ വിമാനത്താവളങ്ങളില്‍ വിദേശത്തുനിന്ന് എത്തുന്നവരില്‍ 2 ശതമാനം പേരെ പരിശോധനയ്ക്ക് വിധേയരാക്കും. അന്താരാഷ്ട്ര യാത്രക്കാരില്‍ തെര്‍മല്‍ സ്‌കാനിംഗ് നടത്തും. എന്നാല്‍, വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു.

പുതുവത്സരാഘോഷങ്ങളില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാനും മാസ്‌ക് ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. .

വ്യാപനം തടയാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശമിറക്കിയിരുന്നു. ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരെ ജില്ലാതലത്തില്‍ നിരീക്ഷിക്കണം. ആവശ്യമായ പരിശോധനാ സംവിധാനങ്ങള്‍ ജില്ലാതലത്തില്‍ ഒരുക്കാനും നിര്‍ദേശമുണ്ട്.

കോവിഡ് പരിശോധന ഫലം വീണ്ടും നിര്‍ബന്ധമാക്കുന്നത് കേന്ദ്രം ചര്‍ച്ച ചെയ്ത് വരികയാണ്. ചില രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കാനാണ് ആലോചന. അടുത്തയാഴ്ച അന്തിമ തീരുമാനം ഇക്കാര്യത്തിലുണ്ടാകും.

ചൈനയില്‍നിന്ന് എത്തിയ ഒമിക്രോണ്‍ ഉപവകഭേദമായ ‘ബിഎഫ്.7’. ആണ് പുതിയ വില്ലന്‍. ചൈനയില്‍ പുതിയ തരംഗമായി പടര്‍ന്നുപിടിക്കുന്ന ‘ബിഎഫ്.7’ രാജ്യത്തും കണ്ടെത്തിയതോടെ ജാഗ്രതാ നടപടികള്‍ ശക്തമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

Read more

രാജ്യത്ത് നാല് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്തില്‍ മൂന്നും ഒഡിഷയില്‍ ഒന്നും കേസാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയ്ക്കും ചൈനയ്ക്കും പുറമെ യു.എസ്, ബ്രിട്ടന്‍, ബെല്‍ജിയം, ഫ്രാന്‍സ് എന്നിവിടങ്ങളിലെല്ലാം പുതിയ ഉപവകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്