24 മണിക്കൂറിനുള്ളിൽ 57, 981 പേർക്ക് രോഗബാധ; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 26 ലക്ഷം കടന്നു, മരണം അരലക്ഷത്തിന് മുകളിൽ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് സ്ഥിരീകരിച്ചത് 57, 981 പേർക്കാണ്. ഇതോടെ രോഗബാധിതരുടെ എണ്ണം 26,47,663 ആയി. അതേസമയം  മരണം അരലക്ഷം കടന്നു. ഔദ്യോഗിക കണക്കുകളനുസരിച്ച് രാജ്യത്ത് ഇത് വരെ മരിച്ചത് 50,921 പേരാണ്. 24 മണിക്കൂറിനിടെ 941 മരണം പുതുതായി സ്ഥിരീകരിച്ചു.

മഹാരാഷ്ട്രയും ആന്ധ്രയും ഉൾപ്പടെ ഉള്ള സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം ഉയരുന്നത് ആശങ്ക ഉയർത്തുന്നു. മഹാരാഷ്ട്രയിൽ 11,111 ആണ് പ്രതിദിന വർദ്ധന. 24 മണിക്കൂറിനുള്ളിൽ 288 പേർ മരിച്ചതോടെ മഹാരാഷ്ട്രയിൽ ആകെ മരണം ഇരുപതിനായിരം കടന്നു. ആന്ധ്രയിൽ 8012 പേരും തമിഴ് നാട്ടിൽ 5950പേരും കർണാടകയിൽ 2428 പേരും ഇന്നലെ രോഗബാധിതരായി. ഉത്തർപ്രദേശിലും ബിഹാറിലും പശ്ചിമ ബംഗാളിലും രോഗബാധിതർ കൂടുകയാണ്.

അതേസമയം ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടുകോടി പതിനെട്ടുലക്ഷം കവിഞ്ഞു. ഏഴുലക്ഷത്തി ഏഴുപത്തി രണ്ടായിരത്തിൽ അധികം പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. വേൾഡോ മീറ്റർ കണക്കുപ്രകാരം അൻപത്തി എണ്ണായിരത്തിൽ അധികം പേർക്കാണ് ദിനേനെ വൈറസ് ബാധിക്കുന്നത്. പ്രതിദിന രോഗബാധയിൽ ഇന്ത്യയാണ് മുന്നിൽ.

Read more

അമേരിക്ക, ബ്രസീൽ, ഇന്ത്യ, റഷ്യ രാജ്യങ്ങളിലാണ് കൂടുതൽ ആഘാതം.  അമേരിക്കയിൽ 35 അയ്യായിരത്തിൽ അധികം പേർ ഓരോ ദിവസവും കോവിഡ് രോഗികളാകുന്നുണ്ട്. ബ്രസീലിൽ ഇത് ഇരുപത്തി രണ്ടായിരമാണ്. മരണക്കണക്കിലും, രാജ്യത്ത് ആശങ്ക തന്നെയാണ്.