മത്സരം പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍, തോല്‍വിയോ ജയമോ എന്നത് പ്രശ്‌നമല്ല: ശശി തരൂര്‍

കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം മത്സരം പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണെന്ന് ശശി തരൂര്‍. കോണ്‍ഗ്രസിനെക്കുറിച്ച് തനിക്കൊരു കാഴ്ച്ചപ്പാടുണ്ട്. തോല്‍വിയോ ജയമോ പ്രശ്‌നമല്ലെന്നും ശശി തരൂര്‍ പറഞ്ഞു. യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പാര്‍ട്ടിയില്‍ പങ്കാളിത്തം ഉറപ്പാക്കുമെന്നും പാര്‍ട്ടി കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തുമെന്നും ശശി തരൂര്‍ പ്രകടനപത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തരൂരിന് പുറമെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ജാര്‍ഖണ്ഡ് നേതാവ് കെ.എന്‍ ത്രിപാഠിയും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ ഭാഗത്തുനിന്നുള്ള 50 പേരുടെ ഒപ്പോടെയാണ് ശശിതരൂര്‍ അഞ്ച് സെറ്റ് നാമനിര്‍ദേശപത്രിക തയ്യാറാക്കിയിട്ടുള്ളത്. കേരളത്തില് നിന്ന് എം.കെ രാഘവന്‍, കെ.സി അബു, ശബരീനാഥന്‍ അടക്കം 10 പേര്‍ ഒപ്പ് വച്ചിട്ടുണ്ട്.

മത്സരരംഗത്തുണ്ടായിരുന്ന ദിഗ്വിജയ്‌സിംഗും ഗെലോട്ടും ഖാര്‍ഗെയ്ക്ക് ഒപ്പമാണ്. ഖാര്‍ഗെ എങ്കില്‍ മല്‍സരിക്കാനില്ലെന്ന് ദിഗ്വിജയ്‌സിങ് നിലപാടെടുത്തിരുന്നു. മുതിര്‍ന്ന നേതാക്കള്‍ ഒരുമിച്ചെടുത്ത തീരുമാനമാണെന്നും ഗാര്‍ഗെയെ പിന്തുണയ്ക്കുന്നുവെന്ന് ഗെലോട്ടും വ്യക്തമാക്കി. ജി 23 നേതാക്കളായ വാസ്‌നിക്കും ആനന്ദ് ശര്‍മയും ഖാര്‍ഗെയെ പിന്തുണച്ചു.

ദിഗ്വിജയ് സിംഗ് മത്സരത്തില്‍നിന്ന് പിന്മാറിയിരുന്നു. ഖാര്‍ഗെയെ ഇന്ന് രാവിലെ വീട്ടിലെത്തി കണ്ടശേഷമാണ് ദിഗ്വിജയ് സിംഗിന്റെ പിന്മാറ്റം. പ്രമോദ് തിവാരി, പി.എല്‍.പുനിയ എന്നിവര്‍ ഖാര്‍ഗെയുടെ വസതിയില്‍ എത്തി. എ.കെ ആന്റണിയുടെ പിന്തുണയും ഖാര്‍ഗെയ്‌ക്കാണ്.