ബെംഗളൂരു ഇന്ന് അടച്ചുപൂട്ടും; മേല്‍പ്പാതകളില്‍ ഗതാഗതം നിരോധിച്ചു; നന്ദിഹില്‍സ് ഉള്‍പ്പെടെയുള്ളവ പൂട്ടി; ഫീനിക്‌സ് മാള്‍ രണ്ടാഴ്ച്ചത്തേക്ക് അടച്ചിടാന്‍ നിര്‍ദേശം; പുതുവര്‍ഷത്തില്‍ പുതുനിയന്ത്രണം

പുതുവര്‍ഷ ആഘോഷങ്ങള്‍ പ്രമാണിച്ച് കര്‍ശന നിയന്ത്രണങ്ങളുമായി ബെംഗളൂരു പോലീസ്. ഇന്നു മുതല്‍ 2024 ജനുവരി 15 വരെ ഫീനിക്‌സ് മാള്‍ ഓഫ് ഏഷ്യ അടച്ചിടാന്‍ ബെംഗളൂരു പോലീസ് കമ്മീഷണര്‍ ബി ദയാനന്ദ നിര്‍ദേശിച്ചു.
പുതുവത്സരാഘോഷത്തിന് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി ഇന്നു രാത്രി 11 മുതല്‍ നാളെ പുലര്‍ച്ചെ ആറുവരെ വിമാനത്താവളം റോഡിലേത് ഒഴികേയുള്ള മേല്‍പ്പാതകള്‍ പൂര്‍ണമായും അടച്ചിടും.

ഹെന്നൂര്‍ , ഐ.ടി.സി. ജങ്ഷന്‍, ബാനസവാടി മെയിന്റോഡ്, ലിംഗരാജപുര , ഹെന്നൂര്‍ മെയിന്‍ റോഡ്, കല്‍പ്പള്ളി റെയില്‍വേ ഗേറ്റ് , ഡൊംലൂര്‍ , നാഗവാര , മേദഹള്ളി, ഒ.എം.റോഡ്, ദേവരബീസനഹള്ളി, മഹാദേവനപുര, ദൊഡ്ഡനഗുണ്ഡി എന്നിവിടങ്ങിലെ മേല്‍പ്പാതകളാണ് അടച്ചിടുക.

ഹില്‍ സ്റ്റേഷനുകളും നന്ദിഹില്‍സ് ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിടാന്‍ കളക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ഈ സ്ഥലങ്ങളില്‍ പാര്‍ട്ടി നടത്തിയതിന് ശേഷം അപകടമുണ്ടായാത്തോടെയാണ് ജില്ലാ ഭരണകൂടങ്ങള്‍ കര്‍ശന നടപടി സ്വീകരിച്ചത്.
ഇന്നു വൈകിട്ട് ആറു മുതല്‍ നാളെ രാവിലെ ആറു വരെ നന്ദി പൂര്‍ണമായും അടച്ചിടുമെന്ന് ചിക്കബെല്ലാപൂര്‍ ജില്ലാ കളക്ടര്‍ പി എന്‍ രവീന്ദ്ര വ്യക്തമാക്കി.

അതേസമയം, നഗരത്തില്‍ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതിനാണ് ഫീനിക്‌സ് മാള്‍ ഓഫ് ഏഷ്യ അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മാളിന് നല്‍കിയ ഭാഗിക ഒക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കുകയോ റദ്ദാക്കുകയോ ചെയ്യണമെന്ന് ബൃഹത് ബംഗളൂരു മഹാനഗര പാലികെയ്ക്ക് (ബിബിഎംപി) പൊലീസ് കത്തയച്ചു.

നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന ബല്ലാരി റോഡില്‍ ഇത് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായി. കാല്‍നടയാത്രക്കാരില്‍ നിന്ന് 200 രൂപ പ്രവേശന ഫീസ് ഈടാക്കുന്നതായും കണ്ടെത്തി.

കന്നഡ സൈന്‍ബോര്‍ഡുകളെ ചൊല്ലിയുള്ള തര്‍ക്കം മൂലം മാള്‍ ഡിസംബര്‍ 27ന് അടച്ചിടാനും നിര്‍ബന്ധിതമായി.

തുടര്‍ന്ന് ദയാനന്ദ ക്രിമിനല്‍ നടപടി നിയമത്തിലെ 144(1), 144(2) വകുപ്പുകള്‍ പ്രകാരം തന്റെ അധികാരം വിനിയോഗിച്ചത്., ”പൊതു സമാധാനത്തിന് ശല്യവും തടയുന്നതിനും ഗതാഗതത്തിന് സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുമാണ് മാളില്‍ പൊതുജനങ്ങളുടെ പ്രവേശനം നിയന്ത്രിക്കാന്‍ ഉത്തരവിട്ടത്. ‘.

ഡിസംബര്‍ 24, 25 തീയതികളില്‍ ധാരാളം ആളുകള്‍ മാള്‍ സന്ദര്‍ശിച്ചപ്പോള്‍, 2,000 ഓളം കാറുകളും 10,000 ഇരുചക്രവാഹനങ്ങളും ചുറ്റുപാടുമുള്ള തെരുവുകളില്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്തത് പൊതുഗതാഗതത്തെ തടസ്സപ്പെടുത്തി.

പുതുവത്സര രാവ്, ജനുവരി 13 (രണ്ടാം ശനിയാഴ്ച), മകര സംക്രാന്തി (ജനുവരി 14) എന്നിവയിലും സമാനമായ ജനക്കൂട്ടം പോലീസ് പ്രതീക്ഷിക്കുന്നുതു കൊണ്ടുതന്നെ അടിയന്തര നടപടി എന്ന നിലയിലാണ് മാള്‍ രണ്ടാഴ്ചത്തേക്ക് അടച്ചിടാന്‍ പോലീസ് കമ്മീഷണര്‍ ഉത്തരവിട്ടത്.