കാലാവസ്ഥ മോശം; ഡൽഹിയിൽ 18 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ഡൽഹിയിൽ 18 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഡൽഹി ഇന്ദിരഗാന്ധി വിമാനത്താവള പരിസരത്ത് കനത്ത മൂടൽമഞ്ഞും പുകയും നിറഞ്ഞ് കാഴ്ച്ച മങ്ങിയതോടെയാണ് വിമാനങ്ങൾ വഴിതിച്ചുവിട്ടത്.

ഈ വിമാനങ്ങൾ ജയ്പൂർ, ലഖ്നൗ, അഹമ്മദാബാദ്, അമൃത്സർ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ ഇറങ്ങി. ഇന്ന് ഡൽഹിയിൽ രേഖപ്പെടുത്തിയ ശരാശരി വായുഗുണനിലവാര തോത് 356 ആണ്. എന്നാൽ സ്ഥിതി മെച്ചപ്പെട്ടാൽ വിമാനങ്ങൾ ഡൽഹിയിലേക്ക് തിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.