ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരപുത്രി

ഷഹീന്‍ബാഗില്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദര പുത്രി ആരിബ ഖാന്‍ മത്സരിക്കുന്നു. ഡല്‍ഹി മുന്‍സിപ്പല്‍ കോണ്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കന്നിയങ്കമാണ് ആരിബയുടേത്.

പൗരത്വഭേദഗതി സമരകേന്ദ്രമായിരുന്ന ഷഹീന്‍ബാഗില്‍ ബിജെപിയെയും എഎപിയെയും കടന്നാക്രമിച്ചാണ് ആരിബയുടെ പ്രചാരണം. എഎപിയും ബിജെപിയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് ആരിബ ഖാന്‍ പറഞ്ഞു.

ഏക സിവില്‍ കോഡും സിഎഎയുമൊക്കെ പറഞ്ഞ് വോട്ടു ചോദിക്കുന്ന ബിജെപിയെ ആരിബ രൂക്ഷ വിമര്‍ശനേേത്താടെയാണ് നേരിടുന്നത്. അതിനിടെ ആരിബയുടെ പിതാവും മുന്‍ എംഎല്‍എയുമായ ആസിഫ് മുഹമ്മദ് ഖാനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.

പ്രചാരണത്തിനിടെ പൊലീസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറി എന്ന് ആരോപിച്ചാണ് അറസ്റ്റ്. ശനിയാഴ്ച പുലര്‍ച്ചെ വീട്ടിലേക്ക് മതില്‍ ചാടിക്കടന്നെത്തിയാണ് ഡല്‍ഹി പൊലീസ് ആസിഫ് ഖാനെ അറസ്റ്റ് ചെയ്തത്.