ഭര്‍ത്താവിന്റെ വെട്ടിയെടുത്ത തലയുമായി ഭാര്യ പൊലീസ് സ്റ്റേഷനില്‍!

കുടുംബ വഴക്കിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവിനെ കഴുത്തറത്ത് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ റെനിഗുണ്ടയിലാണ് സംഭവം. ഭാഷ്യം രവി ചന്ദ്രന്‍ എന്ന 53 കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്.

ഭര്‍ത്താവിന്റെ വെട്ടിയെടുത്ത തലയുമായി ഭാര്യ വസുന്ധര പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ ഭശ്യാം രവി ചന്ദ്രന്റെ മൃതദേഹം തലയറുത്തു മാറ്റിയ നിലയില്‍ കണ്ടെത്തി.

കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണം എന്നാണ് പൊലീസിന്റെ നിഗമനം. മറ്റ് സ്ത്രീകളുമായുള്ള ഭര്‍ത്താവിന്റെ ബന്ധം ചോദ്യം ചെയ്തുകൊണ്ട് വീട്ടില്‍ വഴക്ക് പതിവായിരുന്നു.

Read more

വ്യാഴാഴ്ച്ച ഇവര്‍ തമ്മില്‍ രൂക്ഷമായ വാക്ക് തര്‍ക്കം നടന്നെന്നും തുടര്‍ന്ന് വസുന്ധര കത്തിയെടുത്ത് ഭര്‍ത്താവിനെ ആവര്‍ത്തിച്ച് വെട്ടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ദമ്പതികള്‍ 20 വയസ്സുള്ള മകനോടൊപ്പം റെനിഗുണ്ട ടൗണിലെ പൊലീസ് ലൈന്‍സ് സ്ട്രീറ്റിലാണ് താമസിച്ചിരുന്നത്. മകന് മാനസികാസ്വാസ്ഥ്യമുണ്ട്.