ചൈനാ അതിര്‍ത്തിക്കു സമീപം 13 പേരുമായി വ്യോമസേനയുടെ വിമാനം കാണാതായി

അരുണാചല്‍ പ്രദേശിലെ ജോഹര്‍തില്‍ വ്യോമസേനാ വിമാനം കാണാതായി. വിമാനത്തില്‍ എട്ട് ജീവനക്കാരും അഞ്ച് യാത്രക്കാരുമടക്കം 13 പേര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. എഎന്‍-32 വിമാനമാണ് കാണാതായത്. വിമാനത്തില്‍ നിന്ന് ഒടുവില്‍ സന്ദേശം ലഭിച്ചത് ഉച്ചയ്ക്ക് ഒരു മണിക്കാണ്. ഉച്ചയ്ക്ക് 12.25ന് പറന്നുയര്‍ന്ന വിമാനത്തില്‍ നിന്ന് 45 മിനിറ്റുകള്‍ക്ക് ശേഷം വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.

വിമാനത്തിനു വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വ്യോമസേനയുടെ സുഖോയ്- 30 വിമാനവും സി- 130 പ്രത്യേക വിമാനവുമാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്.