24 മണിക്കൂറിനിടെ 96,424 പേർക്ക് കോവിഡ്; രോ​ഗബാധിതർ 52 ലക്ഷം കവിഞ്ഞു, മരണം 84,372

ഇന്ത്യയിൽ കോവിഡ‍് രോ​ഗവ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 96,424 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 52,14,678 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

24 മണിക്കൂറിനിടെ 96,424 പേർക്ക്​ കൂടി കോവിഡ്​ ബാധിച്ചതോടെ ഇന്ത്യയിലെ കോവിഡ്​ ബാധിതരുടെ എണ്ണം 52 ലക്ഷം കടന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക്​ പ്രകാരം കോവിഡ്​ ബാധിതരുടെ എണ്ണം 52,14,678 ആയി.

ഇന്നലെ മാത്രം 1174 പേരാണ് കോവിഡ്​ ബാധിച്ച്​ മരിച്ചത്. ഇതോടെ കോവിഡ്​ മരണം 84,372 ആയി. മരണനിരക്ക്​ 1.62 ശതമാനമാണ്​. 10,17,754 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 41.12 ലക്ഷം പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക്​ 78.86 ശതമാനമായി ഉയർന്നു.

നിലവിൽ ചികിത്സയിലുള്ള 60 ശതമാനത്തോളം രോഗികളും രോഗവ്യാപനം രൂക്ഷമായ മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക, ഉത്തർപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ 24,619 പേർക്കും, കർണാടകയിൽ 9366 പേർക്കും, ആന്ധ്രാപ്രദേശിൽ 8,702 പേർക്കും തമിഴ്നാട്ടിൽ 5560 പേർക്കുമാണ് ഇന്നലെ കോവി‍ഡ് രോ​ഗബാധ സ്ഥിരീകരിച്ചത്.

ലോകത്ത്​ ഇതുവരെ 30,351,589 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 950,555 മരണവും റിപ്പോർട്ട്​ ചെയ്​തു. 22,041,314 പേർ രോഗമുക്തി നേടി. ഏറ്റവും കൂടുതൽ കോവിഡ്​ രോഗികളുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്​. അമേരിക്കയാണ്​ ഒന്നാം സ്ഥാനത്തുള്ളത്​.