കോവിഡ് ബാധിതർ ഒമ്പത് ലക്ഷം കവിഞ്ഞു; ഇന്ത്യയിൽ മരണം 23,727, ദിനംപ്രതി കേസുകൾ ഉയരുന്നു

രാജ്യത്ത് ആശങ്ക ഉയർത്തി കോവിഡ് രോ​ഗബാധിതരുടെ എണ്ണം ദിനം പ്രതി ഉയരുന്നു. 24 മണിക്കൂറിനിടെ 28,498 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 9,06,752 ആയി ഉയർന്നു.

രോ​ഗബാധമൂലമുള്ള മരണവും രാജ്യത്ത് ഉയരുകയാണ്. 24 മണിക്കൂറിനിടെ 553 പേരാണ് രോ​ഗമുലം മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 23,727 ആയി.

മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. രണ്ടര ലക്ഷം പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചത്.

2,60,924 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചപ്പോൾ 10,482 പേർ മരിച്ചു. തമിഴ്നാട്ടിലും ഡൽഹിയിലും കോവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷത്തിലേക്ക് അടുക്കുകയാണ്.

തമിഴ്‌നാട്ടിൽ 1,42,798 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 2,032 പേർ മരിച്ചു. ഡൽഹിയിൽ 1,13,740 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,411 പേർ മരിച്ചു. ‍