ഇന്ത്യാ- മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.0 രേഖപ്പെടുത്തി

ഇന്ത്യാ – മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ഭൂചലനം. മണിപ്പൂരിനോട് ചേര്‍ന്നാണ് ശക്തമായ ഭൂചലനം ഉണ്ടായിരിക്കുന്നത്. ഞായറാഴ്ച 12.17 ഓടെയുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തി.

മണിപ്പൂരില്‍ നിന്നും 35 കിലോമീറ്റര്‍ ഉള്ളിലേക്കാണ് ഭൂചലനത്തിന്റെ പ്രഭവസ്ഥാനമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ആളപായമുണ്ടായതായോ, നാശനഷ്ടങ്ങളുണ്ടായതായോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.