'ഹര്‍ജിക്കാരന് ആരോഗ്യപ്രശ്നങ്ങളില്ല'; അന്തരീക്ഷ മലീനികരണത്തിന്റെ പേരില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി

അന്തരീക്ഷ മലീനികരണത്തിന്റെ പേരില്‍േ കേന്ദ്ര- ഡല്‍ഹി സര്‍ക്കാരുകളില്‍ നിന്ന് 15 ലക്ഷം രൂപ നഷ്ടപരിഹാരവും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും ആവശ്യപ്പെട്ട് എല്‍എല്‍എം വിദ്യാര്‍ത്ഥി സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. വായുമലിനീകരണം ശ്വാസകോശാര്‍ബുദത്തിനു കാരണമാകുമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.

ഹര്‍ജിക്കാരന്‍ ശിവംപാണ്ഡയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതായി തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് യശ്വന്ത് ശര്‍മ ഹര്‍ജി തള്ളിയിരുന്നു. ‘ കോടതി ഒരു ഗൗരവമേറിയ സ്ഥലമാണ്.

ഈ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്. അടുത്ത തവണ നിങ്ങള്‍ ഗുരുതരമായ പ്രശ്നങ്ങള്‍ ഉന്നയിക്കണം, അങ്ങനെ ചെയ്യാന്‍ നിങ്ങള്‍ക്ക് സ്വാഗതം.’ ഹര്‍ജി തള്ളി കോടതി പറഞ്ഞു.
റിട്ട് ഹര്‍ജി തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അതിനാല്‍ തള്ളുകയാണെന്നും കോടതി അറിയിച്ചു.

മലിനീകരണം മൂലമുണ്ടാകുന്ന വ്യക്തിപരമായ പ്രശ്നങ്ങള്‍ 70-75 വയസില്‍ മാത്രമേ ദൃശ്യമാകുവെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു.