കാഞ്ചീപുരത്ത് പടക്കശാലയില്‍ സ്ഫോടനം: 11 മരണം, 20ല്‍ കൂടുതല്‍ ആളുകള്‍ക്ക് പരിക്ക്

തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് പടക്കശാലയിലുണ്ടായ സ്ഫോടനത്തില്‍ 11 മരണം. 20ല്‍ കൂടൂതല്‍ ആളുകള്‍ക്ക് പരിക്കേറ്റു. ഇതില്‍ പത്തോളം പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സ്ഫോടനം.

മരിച്ചവരില്‍ മൂന്നു പേര്‍ സ്ത്രീകളാണ്. നരേന്ദ്രകുമാര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള പടക്കശാലയിലാണ് സ്ഫോടനമുണ്ടായത്. തൊട്ടടുത്ത മറ്റൊരു പടക്കശാലയിലേക്കും തീ പടര്‍ന്നു. ആംബുലന്‍സ് എത്തുന്നതിന് മുമ്പ് ഓട്ടോയിലും സ്വകാര്യ വാഹനങ്ങളിലുമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

Read more

സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ 3 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 1 ലക്ഷം രൂപയും നഷ്ടപരിഹാരമുണ്ട്.