മുകേഷിനെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്; വീട്ടിലേക്ക് മാര്‍ച്ച് നടത്തി, എംഎല്‍എയെ വീട്ടില്‍ നിന്ന് മാറ്റി പൊലീസ്

മുകേഷിനെതിരെ ലൈംഗികാരോപണം ഉയര്‍ന്നതിന് പിന്നാലെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. കാസ്റ്റിംഗ് സംവിധായികയായ ടെസ് ജോസഫ് ആയിരുന്നു മുകേഷിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. സംഭവത്തിന് പിന്നാലെ മുകേഷിന്റെ കൊല്ലത്തെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി.

പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ മുകേഷിന്റെ വീടിന് പൊലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ട്. ലൈംഗികാരോപണം നേരിടുന്ന മുകേഷ് എംഎല്‍എ രാജിവയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയത്. മുകേഷിന്റെ വീട്ടിലേക്ക് നടത്തിയ പ്രതിഷേധം പൊലീസ് ബാരിക്കേഡ് വച്ച് തടയുകയായിരുന്നു.

Read more

സുരക്ഷ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ മുകേഷിനെ പൊലീസ് വീട്ടില്‍ നിന്ന് മാറ്റിയിട്ടുണ്ട്. നേരത്തെ മീ ടൂ ആരോപണങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ആയിരുന്നു ടെസ ആദ്യമായി മുകേഷിനെതിരെ ആരോപണം ഉന്നയിച്ചത്. എന്നാല്‍ അന്ന് വിഷയം വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല. കോടീശ്വരന്‍ പരിപാടിയുടെ കാലത്ത് നിരന്തരം മുകേഷ് ശല്യപ്പെടുത്തിയിരുന്നുവെന്നാണ് ടെസ ആരോപിക്കുന്നത്.