"ഒവൈസിയ്ക്ക് നൽകുന്ന വോട്ട് ഇന്ത്യക്ക് എതിരെന്ന് ഓർക്കുക"; ഒവൈസി ജിന്നയുടെ പുതിയ അവതാരമെന്ന് തേജസ്വി സൂര്യ

എ.ഐ.എം.എം.ഐ നേതാവ് അസസുദ്ദീൻ ഒവൈസിക്കെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി എം.പി തേജസ്വി സൂര്യ രം​ഗത്ത്. ഒവൈസിയ്ക്ക് ചെയ്യുന്ന ഓരേ വോട്ടും ഇന്ത്യയ്ക്ക് എതിരാണെന്ന് തേജസ്വി പറഞ്ഞു.

ഒവൈസി ജിന്നയുടെ പുതിയ അവതാരമാണ്. നമുക്ക് അദ്ദേഹത്തെ പരാജയപ്പെടുത്തണം. ഒവൈസിയ്ക്ക് നൽകുന്ന ഓരോ വോട്ടും ഇന്ത്യയ്ക്ക് എതിരായ വോട്ടാണെന്ന് ഓർക്കണമെന്ന് തേജ്വസി പറഞ്ഞു.

നിങ്ങൾ ബി.ജെ.പിയ്ക്ക് നൽകുന്ന ഓരോ വോട്ടും ഭാരതത്തിന് വേണ്ടിയുള്ളതാണ്. ഹിന്ദുത്വ രാജ്യം ശക്തമാക്കുന്നതിന് ആ വോട്ടുകൾ സഹായിക്കും.

എന്നാൽ അസദുദ്ദീൻ ഒവൈസിയും സഹോദരൻ അക്ബറുദ്ദീൻ ഒവൈസിയും വികസനത്തിന് പകരം കൊണ്ടുവരുന്നത് റോഹിംഗ്യൻ മുസ്ലിങ്ങളെയാണെന്ന് അദ്ദേഹം പറഞ്ഞു.

Read more

നിങ്ങൾ ഒവൈസിയ്ക്ക് വോട്ട് ചെയ്താൽ അദ്ദേഹം ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, കർണ്ണാടകയിലെ മുസ്‌ലിം പ്രദേശങ്ങളിൽ ശക്തി കാണിക്കുമെന്നും തേജ്വസി പറഞ്ഞു.