വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍ത്തിവെയ്കില്ല: മുഖ്യമന്ത്രി

വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍ത്തിവയ്കില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്ങിനെ ചെയ്താല്‍ കേരളത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് സര്‍ക്കാരിനെതിരൊയ നീക്കമല്ല മറിച്ച് നാടിന്റെ മുന്നോട്ടുള്ള നീക്കം തടയാനുള്ള നീക്കമാണ്. അത് അനുവദിക്കില്ലന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധങ്ങളെ വേറെ രീതിയിലേക്ക് വഴിമാറ്റാന്‍ ചിലര്‍ ശ്രമിക്കുകയാണ്.

നാടിന്റ ഭാവിയില്‍ താല്‍പര്യമുള്ള എല്ലാവരും പദ്ധതിയെ അനുകൂലിക്കുമെന്നും പദ്ധതി നിര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലന്നും പിണറായി പറഞ്ഞു. പ്രതിഷേധം വേറെ തലങ്ങളിലേക്ക് മാറ്റാനാണ് ശ്രമം. നാടിന്റെ ശാന്തിയും സമാധാനവും തകര്‍ക്കാനാണ് ശ്രമം. ഇത് സര്‍ക്കാരിന് അനുവദിക്കാനാകില്ല. സമരക്കാരുടെ എല്ലാം ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചില പദ്ധതികളുടെ പേരില്‍ സര്‍ക്കാരിനെ വല്ലാതെ ആക്രമിക്കുന്നു. പ്രക്ഷോഭത്തെ കണ്ട് വികസന പദ്ധതികളില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകില്ല. പദ്ധതി തന്നെ നിര്‍ത്തിവയ്ക്കണം എന്ന് മുദ്രാവാക്യം അംഗീകരിക്കാന്‍ ആവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരക്കാരുടെ ബാക്കി എല്ലാം ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍, പദ്ധതി നിര്‍ത്തണമെന്ന് ആവശ്യം അംഗീകരിക്കാനാവില്ലെന്നുംപിണറായി വിജയന്‍ പ്രതികരിച്ചു.

പദ്ധതി കൊണ്ട് തീര ശോഷണം സംഭവിച്ചില്ല എന്നാണ് പഠന റിപ്പോര്‍ട്ടുകള്‍. സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ തന്നെ കാണാന്‍ വന്നിരുന്നു പദ്ധതി നിര്‍ത്തി വയ്കാന്‍ കഴിയില്ലന്ന നിലപാട് അവരും അംഗീകരിച്ചതാണ്. പദ്ധതിയെ തുടര്‍ന്ന് ഏതെങ്കിലും രീതിയില്‍ തീര ശോഷണം ഉണ്ടായിട്ടുണ്ടോ എന്ന് പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കാം എന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ വേറൊന്നും ചെയ്യാനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.