സംസ്ഥാനത്ത് ജൂണ്‍ 18- ന് വാഹന പണിമുടക്ക്, ജി.പി.എസ് നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തിനെതിരെ

വാഹനങ്ങളില്‍ ജി.പി.എസ് നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച്
ജൂണ്‍ 18- ന് സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക് നടത്തുമെന്ന് മോട്ടോര്‍ വാഹന സംരക്ഷണ സമിതി.

കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അനുസരിച്ചാണ് വാഹനങ്ങളില്‍ ജിപിഎസ് നിര്‍ബന്ധമാക്കുന്നത്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും നടപ്പിലാക്കാത്ത ഈ സംവിധാനം കേരളത്തില്‍ നിര്‍ബന്ധിച്ച് നടപ്പാക്കുകയാണെന്നാണ് ആരോപണം.

തൃശൂരില്‍ ചേര്‍ന്ന മോട്ടോര്‍ വാഹന സംരക്ഷണ സമിതി യോഗത്തിലാണ് തീരുമാനം. ജി.പി.എസ് പെട്ടെന്ന് ഘടിപ്പിക്കുക എന്നുള്ളത് അശാസ്ത്രീയമായ നടപടിയാണെന്ന് യോഗം ആരോപിച്ചു.