ഡല്‍ഹി സമരം സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മറച്ചുവയ്ക്കാനെന്ന് വിഡി സതീശന്‍

സര്‍ക്കാരിന്റെ കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുവയ്ക്കാനാണ് ഡല്‍ഹിയില്‍ പോയി സമരം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സമരത്തിന് പിന്നാലെ പോകാന്‍ വേറെ ആളെ നോക്കണമെന്നും സതീശന്‍ പറഞ്ഞു. യുഡിഎഫ് ധവളപത്രമിറക്കി പ്രവചിച്ച ധനപ്രതിസന്ധിയാണ് ഇപ്പോള്‍ സംസ്ഥാനം അഭിമുഖീകരിക്കുന്നതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ധനകാര്യ കമ്മീഷന്‍ മാറിയപ്പോള്‍ കേരളത്തിനുള്ള വിഹിതം കുറച്ചതിനെ പ്രതിപക്ഷം എതിര്‍ക്കുന്നുണ്ട്. എന്നാല്‍ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഇത് മാത്രമല്ല. സര്‍ക്കാരിന്റെ അഴിമതിയും ധൂര്‍ത്തും നികുതി പിരിച്ചെടുക്കാന്‍ കഴിയാത്തതുമാണ് സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Read more

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന് വിഡ്ഢികള്‍ മാത്രമേ പറയൂ. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് സമാനമായി കരുവന്നൂര്‍, മാസപ്പടി വിവാദങ്ങള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഉണ്ടാക്കുന്ന സെറ്റില്‍മെന്റില്‍ അവസാനിക്കും. തൃശൂരിലെ ബിജെപി-സിപിഎം സഖ്യം വ്യക്തമാണെന്നും സതീശന്‍ പറഞ്ഞു.